ആട് ജീവിതം ഉപേക്ഷിച്ചു എന്ന വ്യാജ പ്രചാരണങ്ങൾ കാറ്റിൽ പറത്തി പ്രിത്വി.

0

 

പ്രിത്വി ബ്ലെസി ഒന്നിക്കുന്ന ആടുജീവിതം ഉപേക്ഷിച്ചു എന്ന വ്യാജ പ്രചാരണങ്ങളെ കാറ്റിൽ പറത്തി പ്രിത്വി. പ്രിത്വിയുടെ ഡേറ്റ് ക്ലാഷ് കൊണ്ട് ആട് ജീവിതം ഉപേക്ഷിച്ചു എന്ന റുമേഴ്‌സ് കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയ യിൽ പ്രചരിക്കുന്ന സാഹചര്യത്തിൽ ആണ് പ്രിത്വി പരസ്യമായി തന്റെ ഫേസ്ബുക് അക്കൗണ്ടിൽ പ്രതികരിച്ചത്.

 

10 ദിവസങ്ങൾക്ക് മുന്നേ ബ്ലസിയെ കണ്ട് സിനിമയുടെ ഡേറ്റ് അടക്കമുള്ള കാര്യങ്ങൾ ഉറപ്പിച്ചു എന്ന്‌ പ്രിത്വി അറിയിച്ചു. സിനിമയുടെ തിരക്കഥ വളരെ മികച്ചതാണെന്ന് അറിയിച്ച നടൻ, ഈ ചിത്രത്തിന് വേണ്ടി പലതരം ശാരീരിക മാറ്റങ്ങൾ കൊണ്ട് വരേണ്ടത് കൊണ്ട് നവംബർ 1 2017 മുതൽ മാർച്ച് 31 2019 വരെ ഉള്ള നീണ്ട ഡേറ്റ് ആണ് നൽകിയിട്ടുള്ളത് എന്നും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here