ഭീതിയുടെ വാതിലുകൾ തുറന്നു GB 25

  0

  നിഗൂഢതയൊളിപ്പിച്ച വീടുകളെ പറ്റി ഡോക്യുമെന്ററി തയാറാക്കുന്ന 4 മീഡിയ വിദ്യാർഥികളുടെ കഥ പറയുന്ന ഹൊറർ ത്രില്ലെർ GB 25 ഇതിനകം തന്നെ യൂട്യൂബിലെ ടോപ് ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടി കഴിഞ്ഞു.വ്യത്യസ്തത നിറഞ്ഞ മേക്കിങ് ആണ് ചിത്രത്തെ ഇതേ നിരയിൽ ഉള്ള മറ്റു ഹ്രസ്വചിത്രങ്ങളിൽ നിന്നും വേറിട്ട് നിറുത്തുന്നത്. ഈ പതിനൊന്നു മിനിറ്റ് ദൈർഖ്യം ഉള്ള ഹ്രസ്വചിത്രം പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിറുത്തുന്നു.

  മികച്ച പശ്ചാത്തലസംഗീതവും വി എഫ് എക്സ് ഉം ചിത്രത്തിന്റെ സവിശേഷത ആണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ കഥ പറയാൻ VFX വളരെ ഫലപ്രദമായി ഉപയോഗപെടുത്തിയിരിക്കുന്ന ചിത്രം സാങ്കേതികത്തികവ് പുലർത്തുന്നു.

  ന്യൂലയിൻ മൂവീസ് ബാനറിൽ സൗരഭ് സെർജി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജാക്ക് – ഫെബിൻ കൂട്ടുകെട്ടിന്റെ സംഗീതം ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു. ദൃശ്യമികവിനും എഡിറ്റിംഗിനും പിന്നിൽ അജ്മൽ സാബുവാണ്.
  സൽമാൻ ,നിഖിൽ സാക്ക് ,റൂബൻ ,തരുൺ ,ഫിറാജ് എന്നിവർ ആണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

  ചിത്രം കാണാം:

  LEAVE A REPLY

  Please enter your comment!
  Please enter your name here