മമ്മൂട്ടി – -ശ്യാംധർ ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക് ഇന്ന് വൈകുന്നേരം 5 മണിയ്ക്

0

മമ്മൂട്ടി – -ശ്യാംധർ ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക് ഇന്ന് വൈകുന്നേരം 5 മണിയ്ക് പുറത്തു ഇറങ്ങും.

അധ്യാപകരെ പരിശീലിപ്പിക്കുന്ന “രാജകുമാരൻ” എന്ന രസികനായൊരു അധ്യാപകനായാണ് മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കുന്നത്. ഒരു സാധാരണക്കാരനായ ഒരു കഥാപാത്രമാണ് രാജകുമാരൻ. ഇടുക്കിയിൽ നാട്ടിൻപുറത്ത് ജനിച്ചു വളർന്ന രാജകുമാരൻ എറണാകുളത്തു എത്തുന്നു. രാജകുമാരൻറെ ഔദ്യോഗിക ജീവിതവും വ്യക്തി ജീവിതവും രസകരമായി കോർത്തിണക്കിയതാണ് കഥ മുന്നോട്ടു പോവുന്നത്. ആശാ ശരത്തും, ദീപ്തി സതിയുമാണ് ചിത്രത്തിലെ നായികമാര്‍. മണിയൻപിള്ള രാജു,അലൻസിയര്‍, തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. നാല് പാട്ടുകളാണ് ചിത്രത്തിലുള്ളത്. എം.ജയചന്ദ്രനാണ് മനോഹര ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത്.

യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷ് നിർമ്മിക്കുന്ന ചിത്രത്തിൻറെ തിരക്കഥ രതീഷ്‌ രവിയുടേതാണ്. ക്യാമറ വിനോദ് ഇല്ലമ്പിള്ളി, എഡിറ്റര്‍ രതീഷ്‌ രാജ്, കലാ സംവിധാനം ത്യാഗു തവന്നൂര്‍, മേക്കപ്പ് അമല്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ബാദുഷ, പി.ആര്‍.ഓ മഞ്ജൂ ഗോപിനാഥ്.

LEAVE A REPLY

Please enter your comment!
Please enter your name here