മാസ്റ്റർപീസിനെ വരവേൽക്കാൻ ഒരുങ്ങി ഖത്തർ മമ്മൂക്ക ബ്രോസ് .

0

ഖത്തർ മമ്മൂട്ടി ഫാൻസ്‌ ഇന്റർനാഷണൽ നടത്തുന്ന ഫാൻസ്‌ ഷോക്ക് മുൻപേ ആഘോഷ പരിപാടിയുമായി ഖത്തറിനെ ഞെട്ടിക്കാൻ ഒരുങ്ങിയിരിക്കുകയാണ് മമ്മൂട്ടി എന്ന നടനെ ഇഷ്ടപ്പെടുന്ന ഒരുകൂട്ടം ചെറുപ്പക്കാർ .
ഇതോടെ ഖത്തറിൽ മാസ്റ്റർപീസിന് 2 സ്പെഷ്യൽ ഷോ തയ്യാറായി കഴിഞ്ഞു .
ഖത്തറിൽ ഇത് ആദ്യമായല്ല 2 ഫാൻസ്‌ ഷോ കളിക്കുന്നത് .


മുൻപ് ഗ്രേറ്റ് ഫാദറിനും ആഘോഷ പരുപാടികളുമായി ഇരുവരും രംഗത്തുണ്ടായിരുന്നു .
റിലീസ് ആവുന്നതിന് ഒരാഴ്ച മുൻപേ തന്നെ എല്ലാ ടിക്കറ്റും വിറ്റു പോയെന്നു കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു .


നാട്ടിൽ പാർവതി – കസബ വിവാദം കൊടുമ്പിരി കൊള്ളുമ്പോൾ അതിനെ തെല്ലും വകവെക്കാതെ മണലാരണ്യങ്ങളിലും മമ്മൂട്ടി എന്ന നടനോട് കാണിക്കുന്ന ആവേശം എടുത്തു പറയേണ്ട ഒന്നാണ് .

LEAVE A REPLY

Please enter your comment!
Please enter your name here