സെക്കൻഡ് ഷോ മുതൽ സോളോ വരെ : ഒരു ദുൽഖുർ സൽമാൻ അവലോകനം

0

സെക്കൻഡ് ഷോ മുതൽ സോളോ വരെ : ഒരു ദുൽഖുർ സൽമാൻ അവലോകനം

അരങ്ങേറ്റം : മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ ദുൽഖുർ മലയാള സിനിമയിലേക്ക് സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. അരങ്ങേറ്റ ചിത്രം തന്നെ ബോക്സോഫീസ് ഹിറ്റ് ആയ് മാറുകയും , നിരൂപകരുടെ പ്രശംസ പിടിച്ച പറ്റുകയും ചെയ്തു.

ഉസ്താദ് ഹോട്ടൽ മുതൽ എബിസിഡി വരെ : രണ്ടാമത്തെ ചിത്രം ആയ ഉസ്താദ് ഹോട്ടലും വിജയിച്ചതോടെ ദുൽഖുർ തന്റേതായ ഒരു സ്ഥാനം മലയാളം സിനിമ ഇൽ നേടി എടുത്തു. തീവ്രം നിരൂപകപ്രേശംസ നേടിയെങ്കിലും ബോക്സോഫീസ് ഇൽ വിജയം നേടാനിയില്ല. അടുത്ത ചിത്രം എബിസിഡി ആദ്യമായ് ദുൽഖുർ ഇനിഷ്യൾ പുൾ കാണിച്ച തന്ന ചിത്രം ആരുന്നു. അതും ബോക്സോഫീസ് ൽ ഹിറ്റായ ചിത്രം ആണ്.

തിരിച്ചടികൾ : അതിനു ശേഷം വന്ന പട്ടം പോലെ, സലാല മൊബൈൽസ്, സംസാര ആരോഗ്യത്തിനു ഹാനീകരം, 100 ഡേയ്സ് ഓഫ് ലവ്, വിക്രമാദിത്യൻ, ഞാൻ,ഓക്കേ കണ്മണി എന്ന ചിത്രങ്ങളിൽ വിക്രമാദിത്യൻ,ഓകെ കണ്മണി എന്ന ചിത്രങ്ങൾ മാത്രമാണ് വിജയം നേടിയെത്. സംസാരം ആരോഗ്യത്തിന് ഹാനീകരം തമിഴ് പതിപ്പ് വിജയം നേടിയിരുന്നു. 100 ഡേയ്സ് ഓഫ് ലവ് ആവറേജ് ഇൽ ഒതുങ്ങി.

തിരിച്ചടികൾക്കിടയിലെ മെഗാവിജയം : ബാംഗ്ലൂർ ഡേയ്സ് എന്ന Multistaർർeർ വലിയ വിജയം ആരുന്നു നേടിയെത്. ദുൽഖുർ ന്‍റെ അഭിനയം പ്രശംസ പിടിച്ചു പറ്റി. ദുൽഖർ നു വലിയ ഒരു ആശ്വാസം തന്നെ ആരുന്നു ഈ ചിത്രത്തിന്റെ വിജയം

തിരിച്ചുവരവ് : ചാര്ലി ആണ് ദുൽഖുർ എന്ന നടന് കരിയർ ഇൽ ഏറ്റവും ഗുണം ചെയ്ത ചിത്രം. അത് വരെ ദുൽഖുർന്റെ അഭിനയത്തെ ചോദ്യം ചെയ്തവർക് ഉള്ള മറുപടി കൂടി ആരുന്നു ചാർളി. 100 ദിവസം തീയറ്ററുകളിൽ ഓടിയ ഈ ചിത്രം സൂപ്പര്ഹിറ് ആയ് മാറി എന്ന മാത്രം അല്ല , ദുൽഖുർ നു തന്റെ ആദ്യ സ്റ്റേറ്റ് അവാർഡ് ഉം നേടി കൊടുത്തു.

കലി മുതൽ പറവ വരെ : കലി, കമ്മട്ടിപ്പാടം , ജോമോന്റെ സുവിശേഷങ്ങൾ , കോമ്രേഡ് ഇൻ അമേരിക്ക , പറവ എന്ന ചിത്രങ്ങൾ എല്ലാം ബോക്സോഫീസ് വിജയങ്ങൾ ആയ് മാറിയതോടെ ദുൽഖുർ കേരള ബോക്സോഫീസിലെ വിശ്വസ്തൻ ആയ നടൻ ആയ് മാറി.

സോളോയുടെ പരാജയം : നല്ല ഒരു ചിത്രം ആയിരുന്നിട് കൂടെ സോലോ എന്ന ചിത്രം ബോക്സോഫീസ് ൽ തകർന്ന് വീണു. ഒരു പരീക്ഷണ ചിത്രം എന്ന നിലയിൽ നോക്കിയാ ഇത് ദുൽഖുർ നെ ബാധിക്കുന്നെ ഒരു പ്രെശ്നം അല്ല. ഇതിലെ അഭിനയവും നിരൂപകപ്രേശംസ നേടിയിരുന്നു.

ഭാവി : ബോളിവുഡ് അരങ്ങേറ്റ ചിത്രം ആയ കാര്വന് , തെലുഗ് അരങ്ങേറ്റ ചിത്രം ആയ മഹാനദി എന്നിവയാണ് അടുത്ത റിലീസുകൾ. ഒന്നിലധികം ബഹുഭാഷാ ചിത്രങ്ങൾ കൂടെ ദുൽഖുർ കരാറായിട്ടുണ്ട്. മലയാളത്തിൽ അടുത്ത ചിത്രം അമർ അക്ബർ ആന്റണി , കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ വിഷ്ണു -ബിബിൻ ടീമിന്റെ ചിത്രം ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here