
24 നോർത്ത് കാതം, സപ്തമശ്രീ തസ്കര, ലോർഡ് ലിവിങ്ങ്സ്റ്റൺ 7000 കണ്ടി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നൈലാ ഉഷയും ആസിഫലിയും അണിനിരക്കുന്നു.ദിവാഞ്ചിമൂല ഗ്രാൻഡ്പിക്സ് എന്നാണു ചിത്രത്തിനു പേരിട്ടിരിക്കുന്നത്.ചിത്രത്തിന്റെ തിരക്കഥ അനിൽ രാധകൃഷ്ണനും കോഴിക്കോട് ജില്ലാ കളക്ടറും ചേർന്നാണു ഒഴിക്കിയിരിക്കുന്നത്. തന്റെ മറ്റു ചിത്രങ്ങൾ പോലെ തന്നെ ഈ ചിത്രത്തിനും വ്യത്യസ്തമായ ഒരു പേരാണ് സംവിധായകൻ കണ്ടുപിടിച്ചത്.
തൃശ്ശൂരിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം ഉടൻ ആരംഭിക്കും.’ദിവാഞ്ചിമൂല ‘ തൃശ്ശൂരിലെ ഒരു സ്ഥലം കൂടിയാണ്.
ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടാണു തന്റെ പുതിയ ചിത്രത്തെ പറ്റി പ്രേക്ഷകരെ അനിൽ രാധാകൃഷ്ണ മേനോൻ അറിയിച്ചത്.സിനിമയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ തന്നെ പുറത്ത് വരും.