കൈനിറയെ കിടിലൻ ചിത്രങ്ങളുമായി ജനപ്രിയ നായകൻ !

0

കൈനിറയെ കിടിലൻ ചിത്രങ്ങളുമായി ജനപ്രിയ നായകൻ !

2017 ഇൽ പുറത്തിറങ്ങ്യ രാമലീല ആയിരുന്നു ദിലീപിന്റെ റിലീസ് ആയ അവസാന ചിത്രം. ധാരാളം പ്രതിസന്ധികൾ തരണം ചെയ്തെത്തിയ ചിത്രം ദിലീപ് എന്ന നടന് ഏറ്റവും പ്രധാനപ്പെട്ട ചിത്രം ആയിരുന്നു .എന്നാൽ എല്ലാ പ്രതിസന്ധികളെയും കാറ്റിൽ പറത്തി രാമലീല 2017 ലെ ഏറ്റവും വലിയ വിജയം ആയ മാറി .

അടുത്തതായി ദിലീപ് ന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രം കമ്മാരസംഭവം ആണ് .നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപി ആണ് നിര്വഹിക്കുനത് .ഏപ്രിൽ 5 നു ചിത്രം തീയേറ്ററുകളിൽ എത്തും .പ്രൊഫസ്സർ ഡിങ്കൻ ആണ് ഷൂട്ടിംഗ് ആരംഭിച്ച മറ്റൊരു ചിത്രം.

ഇതിനു ഒക്കെ ശേഷം വരുന്ന പ്രോജെക്ട്കൾ എല്ലാം ഒന്നിനൊന്നു മെച്ചം എന്നതാണ് ദിലീപ് ആരാധകർക് ആശ്വസിക്കാനുള്ള വാർത്ത .

 

1 .നാദിർഷ ആദ്യം ആയി ദിലീപ് നു ഒപ്പം ഒന്നിക്കുന്ന ‘കേശു ഈ വീടിന്റെ നാഥൻ ‘ എന്ന ചിത്രം ആവും ആദ്യം ഷൂട്ട് തുടങ്ങുക . ദിലീപ് – നാദിർഷാഹ് ടീം ഒന്നിക്കുമ്പോ ഒരു അടിപൊളി കോമഡി എന്റെർറ്റൈനെറി
ൽ കുറഞ്ഞതൊന്നും നമ്മൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ടാവില്ല .

2 .ബ്ലെസി സംവിധായകനായ ചിത്രം ആണ് മറ്റൊരു പ്രതീക്ഷ അർപ്പിക്കാൻ പറ്റുന്ന ചിത്രം . പൃഥ്വിരാജ് നായകനായ ആടുജീവിതം എന്ന ചിത്രത്തിന് ശേഷം ആവും ഈ ചിത്രം തുടങ്ങുന്നെത്.

3 . വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ഒന്നെങ്കിൽ ദിലീപ് തന്നെയോ അല്ലെങ്കിൽ ശ്രീനിവാസൻ – മുകേഷ് ടീമിന്റെ ലൂമിയർ പ്രൊഡക്ഷൻസ് ആയിരിക്കും നിർമിക്കുന്നെത്.

4 .പാസ്സഞ്ചറിന് ശേഷം രഞ്ജിത്ത് ശങ്കർ – ദിലീപ് ടീം ഒന്നിക്കുന്ന ചിത്രം

5 . ആദ്യം ആയി എബ്രിഡ് ഷൈൻ എന്ന യുവ പ്രതിഭയോട് ഒപ്പം ചേരുന്ന ചിത്രം .

6 . രാമലീലയുടെ വമ്പൻ വിജയത്തിന് ശേഷം അരുൺ ഗോപി ആയി ഒന്നിക്കുന്ന മറ്റൊരു ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട് . തൃശ്ശൂരുള്ള നവാഗതനായ ഒരു തിരക്കഥാകൃത്താണ് ഈ ചിത്രത്തിന് വേണ്ടി കഥ തയാറാക്കുന്നെത്.

ഈ 6 ചിത്രങ്ങളിൽ നിന്ന് ഒരു കാര്യം മനസിലാക്കാം, ജനപ്രിയ നായകൻ സെലെക്ടിവ് ആകുന്നു . ദിലീപിന് ഫ്രൈഡേ മാറ്റിനി എല്ലാ വിധ ഭാവങ്ങളും നേരുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here