മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും കൂടെ തുടങ്ങി,പൃഥ്വിയെ സൂപ്പർസ്റ്ററാക്കി!!സംവിധായകൻ ദീപൻ അന്തരിച്ചു

0

മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും കൂടെ തുടങ്ങി,പൃഥ്വിയെ സൂപ്പർസ്റ്ററാക്കി!! സംവിധായകൻ ദീപൻ അന്തരിച്ചു

പുതിയമുഖം എന്ന സിനിമയിലൂടെ പ്രശസ്തനായ സംവിധായകൻ ദീപൻ അന്തരിച്ചു.45 വയസ്സായിരുന്നു.വൃക്ക സംബന്ധമായ രോഗം കാരണം ഏറെ കാലമായി ചികിത്സയിലായിരുന്നു.പൃഥ്വിരാജ് നായകനായ പുതിയമുഖം എന്ന ചിത്രം വമ്പൻ ഹിറ്റായതോടെയാണ് ദീപൻ മുഖ്യധാരാ സംവിധായകരുടെ നിരയിലെത്തുന്നത്.ഈ ചിത്രത്തോടെയാണ് പൃഥ്വിരാജ് സൂപ്പർസ്റ്റാർ പദവി പ്രേക്ഷകർ നൽകിയത്.അതിന്റെ തെളിവായിരുന്നു പുതിയമുഖത്തിന്റെ ചുവടു പിടിച്ച് ഹീറോ എന്ന ചിത്രം ഒരുക്കിയത്.അന്നത്തെ മികച്ച ഇനിഷ്യൽ കളക്ഷനാണ് ഹീറോ നേടിയത്.

മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും ഹിറ്റ് ചിത്രങ്ങളായ വല്യേട്ടന്റെയും,ആറാം തമ്പുരാൻറെയും സഹസംവിധായകനായാണ് സിനിമയിൽ തുടക്കം കുറിക്കുന്നത്.പിന്നെയും ഏറെ ചിത്രങ്ങൾ ഷാജി കൈലാസുമൊത്ത് സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.

ഏഴോളം ചിത്രങ്ങളാണ് ഇക്കാലയളവിൽ അദ്ദേഹം ചെയ്തത്.അവസാന ചിത്രം സുരേഷ് ഗോപിയെ നായകനാക്കിയെടുത്ത ഡോൾഫിൻ ബാർസായിരുന്നു.സുരേഷ് ഗോപിയുടെ വ്യത്യസ്ഥ വേഷം കൊണ്ട് ചിത്രം ശ്രദ്ധ നേടി.

ജയറാമിനെ നായകനാക്കി,എ കെ സാജൻ തിരക്കഥയിൽ സത്യ എന്ന ത്രില്ലെർ ഒരുക്കുന്നതിനിടയിലാണ് ഈ ആകസ്മിക മരണം സംഭവിച്ചത്.കൊച്ചിയിലായിരുന്നു അന്ത്യം.

LEAVE A REPLY

Please enter your comment!
Please enter your name here