ജീത്തു ജോസഫിന്റെ ബോളിവുഡ് ചിത്രം മമ്മൂട്ടിയെ നായകനാക്കി ചെയ്യാൻ ഇരുന്ന മലയാളം ചിത്രം ?

0

ജീത്തു ജോസഫ് തന്റെ ബോളിവുഡ് അരങ്ങേറ്റത്തിനുള്ള തയാറെടുപ്പിലാണ് .ഇമ്രാൻ ഹാഷ്മി , ഋഷി കപൂർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നത് . ഈ ചിത്രം ജീത്തുവിന്റെ സമീപകാല ചിത്രങ്ങൾ പോലെ ഒരു ത്രില്ലെർ ആണെന്ന് വാർത്തകൾ വന്നിരുന്നു

എന്നാൽ ഇപ്പോൾ അറിയാൻ സാധിക്കുന്നെത് മമ്മൂട്ടിയെ നായകനാക്കി ജീത്തു ചെയ്യാൻ ഇരുന്ന മലയാളം ചിത്രം ആണ് ജീത്തുവിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം എന്നതാണ് .ത്രില്ലെർ വിഭാഗത്തിലുള്ള ഈ ചിത്രം ജീത്തുവിന്റെ ഏറ്റവു നല്ല ചിത്രങ്ങളിൽ ഒന്നായി മാറും എന്നാണ് പ്രതീക്ഷ

മമ്മൂട്ടിയെ നായകനാക്കി ജീത്തു ചെയ്യാൻ ആഗ്രഹിച്ച 2 ചിത്രങ്ങൾ ആരുന്നു ദൃശ്യവും മെമ്മറീസും . ഇതിൽ ദൃശ്യം മലയാളം സിനിമ കണ്ടതിൽ വെച്ചു ഏറ്റവും വലിയ ഒരു വിജയം ആയി മാറുകയും , മെമ്മറീസ് പൃഥ്വിരാജ് എന്ന നടന്റെ കരിയെറിലെ ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നായി മാറിയിരുന്നു .

ഈ ചിത്രവും അത് പോലെ വലിയ വിജയം ആയ് മാറുമോ ഇല്ല്യോ എന്ന കാര്യം നമ്മുക്ക് കാത്തിരുന്നു കാണാo .

LEAVE A REPLY

Please enter your comment!
Please enter your name here