എങ്ങനെയുള്ള പടമാണ് ദി ഗ്രേറ്റ് ഫാദർ ?

0

ആരാധകർക്കിടയിലും സിനിമ പ്രേക്ഷകർക്കിടയിലും ഒരുപാട് പ്രതീക്ഷ വളർത്തി കൊണ്ട് റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ “ദി ഗ്രേറ്റ് ഫാദർ”.മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കും,ഫസ്റ്റ് ലുക് ടീസർ,പോസ്റ്റർ ഇതെല്ലം പടത്തിന്റെ ഹൈപ്പ് ഉയർത്തുന്നതിൽ ഒരുപാട് പങ്കു വഹിച്ചു.എന്നാൽ ഇതിനപ്പുറം എന്താണ് “ദി ഗ്രേറ്റ് ഫാദറി”ന് പ്രേക്ഷകർക്ക് നൽകാനുള്ളത്.മറ്റൊരു ബിഗ്‌ബിയോ,ഡാഡി കൂളോ ആണോ ഗ്രേറ്റ് ഫാദർ?..ഈ സംശയങ്ങളാണ് ചിത്രത്തിന്റെ 2 ടീസറും പുറത്തിറങ്ങിയപ്പോൾ പ്രേക്ഷകർ പങ്കു വെച്ചത്.

എന്നാൽ മറ്റൊരു ബിഗ്‌ബി,ഡാഡി കൂൾ പോലെ ഒരു ചിത്രമല്ല ഗ്രേറ്റ് ഫാദർ.അച്ഛൻ മകൾ ബന്ധത്തിലൂടെ ഒരു കുടുംബ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറഞ്ഞു തുടങ്ങുന്നത്.എന്നാൽ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന സ്റ്റൈലിഷ് രംഗങ്ങളും ചിത്രത്തിൽ ഉൾപെടുത്തിയിട്ടുണ്ട്.ഓരോ ചിത്രവും വ്യത്യസ്തമാവണം,ഇനി ഒരു ബിഗ്‌ബി,ഡാഡി കൂൾ വന്നാൽ ഒരു അനുകരണം എന്നതിൽ കവിഞ് ഒന്നുമുണ്ടാവില്ല.അവിടെയാണ് ഗ്രേറ്റ് ഫാദർ വ്യത്യസ്തമാകുന്നത്,മികച്ച കഥയിലൂടെ,കുടുബ പശ്ചാത്തലത്തിൽ പറഞ്ഞ്,ചിത്രം ആവശ്യപ്പെടുന്ന രീതിയിൽ സ്റ്റൈലിഷ് രംഗങ്ങൾ ഉൾകൊള്ളിച്ചു ആരാധകർക്ക് സംതൃപ്തി നൽകുന്ന രീതിയിലാണ് ചിത്രം ഒരുക്കി വെച്ചിട്ടുള്ളത്.

ഗ്രേറ്റ് ഫാദറിനെ ഒരു ഔട്ട് ന് ഔട്ട് ആക്ഷൻ സിനിമ ഗണത്തിൽ ഇപ്പോഴേ ചേർക്കുന്നവർക്കുള്ള മുന്നറിയിപ്പ് കൂടിയാണിത്.കാലിക പ്രസക്തിയുള്ള കഥ ഉൾക്കൊള്ളിച്ച ഒരു സ്റ്റൈലിഷ് ത്രില്ലർ സിനിമയായിരിക്കും ഗ്രേറ്റ് ഫാദർ.യൂത്തിനും കുടുംബ പ്രേക്ഷകർക്കും ഒരു പോലെ ആസ്വദിക്കാവുന്ന ഒരു നല്ല എന്റർട്ടനേർ.

കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ട് ദി ഗ്രേറ്റ് ഫാദർ മാർച്ച് 30 ആം തിയതി കേരളത്തിലെ 200 ഓളം സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കും .

 

LEAVE A REPLY

Please enter your comment!
Please enter your name here