മാമാങ്കത്തിന് രാജകീയ വരവേൽപ്പ് നൽകി ഖത്തറിലെ ഒരുപറ്റം സിനിമാ സ്നേഹികൾ

0

നെഗറ്റീവ് റിവ്യൂകൾ കാറ്റിൽ പറത്തി രാജകീയ വരവേൽപ്പാണ് ഖത്തർ മമ്മൂട്ടി ആരാധകർ മാമാങ്കത്തിന് നൽകിയത് … ഖത്തറിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ചിത്രത്തിന് 4 ഫാൻസ്‌ ഷോ നടന്നു എന്നതും ശ്രദ്ധേയമാണ് ..

 

ഖത്തർ മമ്മൂട്ടി ഫാൻസ്‌ മാൾ ഓഫ് ഖത്തറിലെ നോവോ സിനിമാസിൽ 2 ഷോയും , ഖത്തർ മമ്മൂട്ടി ലേഡീസ് ഫാൻസ്‌ ഏഷ്യൻ ടൗണിലെ ബിഗ് സ്‌ക്രീനിൽ (500 സീറ്റ് ) മറ്റൊരു ഷോയും സെലിബ്രിറ്റികളെ കൊണ്ട് വന്ന് ബ്രമാണ്ടമായി നടത്തിയപ്പോൾ സെലിബ്രിറ്റികളില്ലാതെ തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയത് അൽഖോറിലെ ഒരുപറ്റം സിനിമാ സ്നേഹികൾ “അൽഖോർ ബ്രോസിന്റെ ” പേരിൽ നടത്തിയ മാമാങ്കം സ്പെഷ്യൽ ഷോയാണ് …
ചെണ്ടമേളത്തിന്റെയും , വിവിധ ആഘോഷ പരിപാടിയുടെയും അകമ്പടിയോടെ നടന്ന ഷോ ആദ്യാവസാനം മുതൽ ഹർഷാരവങ്ങളോടെ ആണ് പ്രേക്ഷകർ വരവേറ്റത് …
നല്ല സിനിമയെ തകർക്കാനുള്ള ഗൂഢ നീക്കത്തെ ചെറുക്കാനാണ് ഈ ഷോ നടത്തിയതെന്നും , തുടർന്നും നല്ല സിനിമകളെ നെഞ്ചിലേറ്റാൻ ഞങ്ങളുണ്ടാകുമെന്നും ഭാരവാഹികൾ ഫ്രൈഡേ മാറ്റിനിയോട് പറഞ്ഞു …

LEAVE A REPLY

Please enter your comment!
Please enter your name here