രാജശേഖര റെഡ്ഢിയാവാൻ തയാറെടുത്തു മെഗാസ്റ്റാർ, ചിത്രീകരണം ഈ വര്ഷം തുടങ്ങിയേക്കും

0

രാജശേഖര റെഡ്ഢിയാവാൻ തയാറെടുത്തു മെഗാസ്റ്റാർ, ചിത്രീകരണം ഈ വര്ഷം തുടങ്ങിയേക്കും !

ഈ അടുത്ത് വന്ന ഏറ്റവും പ്രധാനപ്പെട്ട വാർത്തകളിൽ ഒന്നായിരുന്നു മമ്മൂട്ടിയെ നായകനാക്കി മുൻ ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഢിയുടെ ജീവിതകഥ പറയുന്നെ തെലുങ്ക് ചിത്രം . മമ്മൂട്ടി ഈ ചിത്രത്തിന് പച്ച കൊടി കാട്ടി കഴ്ഞ്ഞു എന്നാണ് അറിയാൻ സാധിക്കുന്നെത് . തെലുങ്ക് സിനിമയിൽ 2 സിനിമ കൊണ്ട് തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത മഹി രാഘവ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നെത് .വിജയ് ചില്ല, ശശി ദേവി റെഡ്‌ഡി എന്നിവരാണ് ഈ ചിത്രത്തിന്റെ നിർമാതാക്കൾ .

റെഡ്ഢിയുടെ രാഷ്ട്രീയ ജീവിതത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടം ആയ 1999 -2004 ലെ സംഭവ വികാസങ്ങൾ ആവും ചിത്രത്തിന്റെ പ്രധാനപ്പെട്ട ഇതിവൃത്തം എന്നാണ് അറിയുന്നെത്.ആ കാലഘട്ടത്തിൽ അദ്ദേഹം നടത്തിയ 1475 കിലോമീറ്റര് ദൈർഖ്യം ഉള്ള പദയാത്ര അദ്ദേഹത്തെ 2004 ലെ തിരെഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിച്ചിരുന്നു .

പൊളിറ്റിക്കൽ ത്രില്ലെർ ആയിട്ടാണ് ഈ ചിത്രം ഒരുക്കുന്നെത് എന്നാണ് അറിയാൻ സാധിച്ചത് . മൂന്നോ നാലോ നടന്മാർക് റെഡിയുടെ സാദ്രശ്യം തോന്നി എങ്കിലും സംവിധായകന് മമ്മൂട്ടി എന്ന അഭിനയ ചക്രവർത്തി തന്നെ ആരുന്നു ആദ്യ പരിഗണന . മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ പൊൻ തൂവൽ ആകും ഈ ചിത്രം എന്ന് തന്നെ നമുക് പ്രതീക്ഷിക്കാം . തെലുങ്ക് പുതിയ തലമുറയ്ക് മമ്മൂട്ടി ആരാണെന്നു എന്താണ് അദ്ദേഹത്തിന്റെ അഭിനയ പാടവം എന്നും അടുത്തു അറിയാനുള്ള സുവർണാവസരം കൂടെ ആകും ഈ ചിത്രം .

2009 ഇൽ നടന്ന ഒരു വിമാനാപകടത്തിൽ ആയിരുന്നു രാജശേഖര റെഡ്‌ഡി കൊല്ലപ്പെട്ടത് .അന്ന് അദ്ദേഹം രണ്ടാം തവണയും മുഖ്യമന്ത്രി ആയ തിരഞ്ഞെടുക്കപ്പെട്ട കാലമായിരുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here