മമ്മൂട്ടി – ദിലീഷ് പോത്തൻ ചിത്രത്തിന്റെ സഹ തിരക്കഥാകൃത്ത് ഈ പ്രശസ്ത നടൻ !

0

മമ്മൂട്ടി – ദിലീഷ് പോത്തൻ ചിത്രത്തിന്റെ സഹ തിരക്കഥാകൃത്ത് ഈ പ്രശസ്ത നടൻ !

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം ദിലീഷ് പോത്തനെ ചുറ്റി പറ്റി വന്ന വാർത്തകളിൽ ഒന്നാരുന്നു മമ്മൂട്ടിയെ വെച്ചു സംവിധാനം ചെയ്യുന്ന ചിത്രം . എന്നാൽ ദിലീഷ് പോത്തൻ അങ്ങനെ ഒരു ആഗ്രഹം മനസ്സിൽ ഉണ്ടെന്നും ,ഇപ്പോ ഒന്നും തീരുമാനം ആയിട്ടില്ല എന്നും ആണ് പറഞ്ഞെത് .

 

എന്നാൽ ഇപ്പോൾ അറിയാൻ സാധിക്കുന്നെത് പോത്തനും ടീമും ഈ ചിത്രത്തിന് വേണ്ടിയുള്ള തയാറെടുപ്പിലാണെന്നാണ് .ശ്യാം പുഷ്ക്കരൻ ആണ് ഈ ചിത്രത്തിനായ് തിരക്കഥ തയാറാക്കുന്നെത് . ഏറ്റവും രസകരമായ വാർത്ത മറ്റൊന്നുമല്ല , പ്രശസ്ത നടനും മമ്മൂട്ടി ആരാധകനും ആയ സൂരജ് വെഞ്ഞാറമൂട് ആണ് ഈ ചിത്രത്തിന്റെ സഹ തിരകഥാകൃത്തു എന്നുള്ളതാണ് .മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായ രാജമാണിക്യത്തിലെ തിരുവനന്തപുരം ഭാഷ മമ്മൂക്കയെ പഠിപ്പിച്ചതും സുരാജ് ആയിരുന്നു .

എന്നിരുന്നാലും ദിലീഷ് പോത്തൻ അടുത്തതായി ചെയ്യാൻ പോകുന്ന ചിത്രത്തിൽ മമ്മൂട്ടി അല്ല നായകൻ , ഒരു യുവ തരാം ആണ് നായകൻ എന്നാണ് അറിയാൻ സാധിക്കുന്നെത് .

ഈ ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഉള്ള ചിത്രം ആയിരിക്കും എന്ന നമുക് പ്രത്യാശിക്കാം .മമ്മൂട്ടിയും ദിലീഷ് പോത്തനും ഒന്നിച്ചാൽ മലയാള സിനിമയ്ക് ഈ ദശാബ്ദത്തിൽ തന്നെ ലഭിച്ച ഒരു മികച്ച സിനിമ ആയി മാറാൻ ഉള്ള സാധ്യത പോലും തള്ളി കളയാൻ ആകില്ല .

LEAVE A REPLY

Please enter your comment!
Please enter your name here