ക്വീനിലെ സലിംകുമാർന്റെ റോൾ ചെയ്യാനിരുന്നെത് മമ്മൂട്ടി

0

ക്വീനിലെ സലിംകുമാർന്റെ റോൾ ചെയ്യാനിരുന്നെത് മമ്മൂട്ടി !

2018 ലെ ആദ്യ സൂപ്പര്ഹിറ് ആയി മാറിയിരിക്കുകയാണ് പുതുമുഖങ്ങൾ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച ക്വീൻ എന്ന കൊച്ചു ചിത്രം.
ഒരു പുതുമുഖങ്ങളുടെ സിനിമ ഈ അടുത്ത കാലത്തു നേടാവുന്ന ഏറ്റവും വലിയ വിജയത്തിലേക്കാണ് ചിത്രത്തിന്റെ കുതിപ്പ് .

ഈ ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം സലിംകുമാർ ചെയ്ത റോൾ ആണെന്നാണ് ഈ സിനിമ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകന്റേം വിലയിരുത്തൽ . സലിംകുമാർ ആ റോൾ വളരെ ഭംഗി ആയി ചെയ്തെത് ഈ സിനിമയ്ക് വളരെ വലിയ ഒരു മുതൽക്കൂട്ട് ആയി മാറി.

എന്നാൽ , ഏറ്റവും അമ്പരിക്കുന്ന വാർത്ത മറ്റൊന്നുമല്ല, ശെരിക്കും ഈ റോൾ ചെയ്യാൻ സംവിധായകനും തിരക്കഥാകൃത്തും മനസ്സിൽ കണ്ടിരുന്നെത് നമ്മുടെ സ്വന്തം മമ്മൂക്കയെ ആയിരുന്നു.പുത്തൻപണം എന്ന മമ്മൂട്ടി ചിത്രത്തിന്റെ ലൊക്കേഷൻ ഇൽ വെച് അദ്ദേഹത്തോട് ഈ കഥ പറയുകയും ഈ കഥ അദേഹത്തിനിഷ്ടം ആവുകയും ചെയ്തിരുന്നു .

എന്നാൽ , ഡേറ്റ് ക്ലാഷെസ് കാരണം അദ്ദേഹത്തിന് ഈ ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചില്ല . മമ്മൂക്കയോട് ഒപ്പം തന്നെ മനസ്സിൽ കണ്ടിരുന്ന നടൻ സിദ്ദിഖ് ആയിരുന്നു . മമ്മുക്കയുടെ ഡേറ്റ് പ്രശ്നം വന്നതോട് കൂടി മമ്മൂക്കയ്ക് പകരം സലിം കുമാറും , സിദ്ദിഖ് നു പകരം നന്ദുലാൽ ഉം ഈ ചിത്രത്തിന്റെ ഭാഗമായി .

നന്ദഗോപാൽ മാരാർക്കും അശോക് രാജിനും ശേഷം മമ്മുക്കയുടെ മറ്റൊരു അത്യുജ്ജല അതിഥി വേഷം ആണ് മലയാള സിനിമ ആരാധകർക്കു  നഷ്ടമായെത് .

3 ദിവസം കൊണ്ട് 3 കോടി രൂപയ്ക്കു മുകളിൽ സ്വന്തമാക്കി ക്വീൻ വിജയകുതിപ്പ് തുടരുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here