നടനവിസ്മയം കുഞ്ഞാലി മരിക്കാർ ആയി അവതാരം എടുക്കുന്നു

0

മലയാള സിനിമയിലെ നടനവിസ്മയം മെഗാ താരം മമ്മൂട്ടി കുഞ്ഞാലി മരിക്കാർ ആയി തിരശീലയിൽ എത്തുന്നു. അതെ !! ഓഗസ്റ്റ് സിനിമാസ് മുഖ്യ നിർമാണ പങ്കാളിത്തം വഹിക്കുന്ന ഈ ചിത്രം നിർമിക്കാൻ മറ്റൊരു പ്രമുഖ നിർമാണ കമ്പനിയും ഉണ്ടാവും എന്നാണ് ഇപ്പോൾ ഓഗസ്റ്റ് സിനിമാസിനോട് അടുപ്പമുള്ള ചില വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ദി ഗ്രേറ്റ്‌ ഫാദർ എന്ന് ഇക്കൊല്ലത്തെ ഏറ്റവും പണം വാരിയ ചിത്രത്തിന്റെ 125ആം ദിവസം പൂർത്തിയാക്കിതിന്റെ വിജയാഘോഷം, അഗസ്റ്റിന്റെ തന്നെ അടുത്ത നിർമാണ സംഭരംഭം ആയ കളി എന്ന് ചിത്രത്തിന്റെ ഒഫീഷ്യൽ ഓഡിയോ ലോഞ്ച് എന്നിവയ്‌ക്കൊപ്പം ആയിരിക്കും കുഞ്ഞാലി മറിക്കാരുടെ ഒഫീഷ്യൽ ലോഞ്ചിങ്.ചടങ്ങിൽ കുഞ്ഞാലി മറിക്കാരുടെ പ്രീ പ്രൊഡക്ഷൻ ടീസർ ലോഞ്ച് ചെയ്യുന്നതായിരിക്കും. ഇതോടൊപ്പം ചിത്രത്തിന്റെ ഡയറക്ടർ, കോ പ്രൊഡക്ഷൻ ഹൌസ് എന്നിവയ്‌ക്കൊപ്പം മറ്റു അണിയറ പ്രവർത്തകരുടെ വിവരങ്ങളും പ്രഖ്യാപിക്കുന്നതായിരിക്കും എന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

16 ആം നൂറ്റാണ്ടിലെ സാമൂതിരിയുടെ പടത്തവവന്‍ ആയിരുന്ന കുഞ്ഞാലി മരയ്ക്കാരുടെ ജീവിതമാണ് സിനിമയാക്കാന്‍ പോകുന്നത്.
ഒരു നൂറ്റാണ്ടോളം സാമൂതിരിക്ക് വേണ്ടി വിദേശീയരുമായ് ഏറ്റുമുട്ടേണ്ടി വന്ന കുഞ്ഞാലി മരയ്ക്കര്‍ (ഒന്നു മുതല്‍ നാലാമന്‍ വരെ ) ഒടുവില്‍ സാമൂതിരിയാല്‍ തന്നെ ചതിക്കപ്പെടുകയായിരുന്നു എന്നത് ചരിത്രം രേഖപ്പെടൂത്തുന്നുണ്ട്…
നാലു പേരുടേയും ജീവിത കഥ സിനിമയാക്കൂമോ , അതോ കൂടുതല്‍ നേട്ടങ്ങള്‍ കൊയ്ത കൂഞ്ഞാലി ഒന്നാമന്‍റെ കഥ മാത്രമാണോ സിനിമയാക്കാന്‍ പോകുന്നത് എന്നത് കാത്തിരുന്നു തന്നെ കാണാം.ഏതായാലും ചിത്രത്തിനൂ വേണ്ടി തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ അണി നിരക്കുന്നുണ്ട് എന്നാണ് പ്രാധമിക റിപ്പോര്‍ട്ടുകള്‍.

വേഷപ്പകർച്ചയുടെ തമ്പുരാൻ എന്ന് അറിയപ്പെടുന്ന മെഗാ താരം മറ്റൊരു ചരിത്ര കഥാപാത്രം ആയി എത്തുന്നതോടെ ഒരു ക്ലാസിക്കിൽ കുറഞ്ഞത് ഒന്നും ആരാധകർ പ്രതീക്ഷിക്കുണ്ടാവില്ല. ഇതിനു മുൻപ് ചന്തു ആയി വടക്കൻ വീരഗാഥയിൽ വന്നപ്പോഴും പഴശ്ശിരാജാ എന്ന് ടൈറ്റിൽ കഥാപാത്രം ആയി വന്നപ്പോഴും അത് പുതിയ അഭിനയ പാഠവും ബോക്സ്‌ ഓഫീസ് അധ്യായവും ആണ് പ്രേക്ഷകർക്കു മുന്നിൽ തുറന്നത്. കാത്തിരിക്കാം മറ്റൊരു ചിത്രത്തിനായി ചരിത്ര പുരുഷനോടൊപ്പം.

LEAVE A REPLY

Please enter your comment!
Please enter your name here