മാസ്റ്റർപീസ് – ആഘോഷിക്കാം ,ആർമാദിക്കാം

0

പ്ലോട്ട് : റോയൽ വാരിയേഴ്‌സ് ഗ്രൂപ്പും റിയൽ ഫൈറ്റേഴ്സ് ഗ്രൂപ്പും കോളേജിലെ ശത്രുവിഭാങ്ങളാണ് . പല പ്രശ്നങ്ങളും കോളേജുമായി ബന്ധപെട്ടു നടക്കുമ്പോളാണ് പുതിയ പ്രൊഫസർ എഡ്‌വേഡ്‌ ലിവിങ് സ്റ്റോൺ കോളേജ് ഇൽ എത്തുന്നെത് . എഡിയുടെ വരവോടു കൂടി കോളേജ് ഇൽ ഉണ്ടാവുന്ന സംഭവ ബഹുകാലമായ കഥയാണ് ഇതിവൃത്തം .

പെർഫോമൻസ് :

എഡ്‌വേഡ്‌ ലിവോങ്സ്റ്റൺ എന്ന കഥാപാത്രമായി മമ്മൂട്ടി തകർത്താടി . മാസ്സ്, സ്റ്റൈൽ. 1 ലൈനെർസ്  എല്ലാം കൂടെ ചേർന്ന ഒരു കിടിലൻ കഥാപാത്രമായി തകര്ത്താടി. ഉണ്ണി മുകുന്ദന് തന്റെ career  ലെ തന്നെ ഏറ്റവും മികച്ച വേഷം എന്ന് വിശേഷിപ്പിക്കാം ജോൺ തെക്കൻ . നായികമാരെല്ലാം തന്നെ അവരവരുടെ ഭാഗം നന്നാക്കി . സന്തോഷ് പണ്ഡിറ്റ് വളരെ നന്നായി തന്നെ തനിക് തന്ന വേഷം കൈകാര്യം ചെയ്തു എന്നതും ശ്രദ്ധേയം ആണ് . മുകേഷ് , പാഷാണം ഷാജി, ബിജു കുട്ടൻ തുടങ്ങി ബാക്കി ഉള്ള അഭിനയതക്കളും നന്നായി തന്നെ ചെയ്തു .

സംവിധാനം /തിരക്കഥ :

മാസ്റ്റർപീസ് ലേക്ക് എത്തുമ്പോൾ രാജാധിരാജ ഇൽ നിന്ന് വളരെ മുന്നോട്ട് എത്തിയ അജയ് വാസുദേവൻ എന്ന സംവിധായകനെ കാണാൻ സാധിക്കും. മികവുറ്റ സംവിധാന മികവ് ഈ സിനിമയ്ജ് വളരെ വലുതായ ഒരു മുന്നേറ്റം സമ്മാനിച്ചിട്ടുണ്ട്. ഒരു നിമിഷം പോലും ലാഗ് പ്രേക്ഷകർക്കു അനുഭവ പെട്ടില്ല എന്നത് വലിയ ഒരു പോസിറ്റീവ് ഘടകം തന്നെ ആണ് . തിരക്കഥയിലേക്ക് വരുമ്പോൾ ഉദയകൃഷ്ണ എന്ന തിരക്കഥാകൃത്തിന്റെ ഏറ്റവും മികച്ച തിരക്കഥകളിൽ ഒന്ന് എന്ന തന്നെ വിശേഷിപ്പിക്കാം മാസ്റ്റർപീസിനെ . മാസ്സ്, കോമഡി, 1 ലൈനെർസ്,ആക്ഷൻ, ട്വിസ്റ്റ് തുടങ്ങി ഒരു മാസ്സ് പടത്തിൽ എന്താണോ പ്രതീക്ഷിക്കുന്നെത് , അതെല്ലാം മാസ്റ്റർപീസിലുണ്ട്.


ടെക്നിക്കൽ വിഭാഗം : വിനോദ് ഇല്ലംപള്ളിയുടെ വിഷുവൽസ് അതി ഗംഭീരം ആയിരുന്നു . ഒരു മാസ്സ് ചിത്രത്തിന് വേണ്ട രീതിയിൽ തന്നെ ആണ് അദ്ദേഹം കാമറ ചലിപ്പിച്ചിരിക്കുന്നെത്. ജോൺ കുട്ടി എന്ന എഡിറ്ററുടെ മികവും എടുത്ത് പറയേണ്ടതാണ് . ഒരു മിനിറ്റ് പോലും ബോറടിപ്പിക്കാത്ത ചിത്രം എന്ന ലേബൽ നേടിക്കൊടുത്തത് അദ്ദേഹമാണ് .

പാട്ടും ബാക്ഗ്രൗണ്ട് മ്യുസിക്കും : ദീപക് ദേവ് ന്റെ പാടവകൾ ശരാശരി നിലവാരം ആണ് പുലർത്തിയെത് . എന്നാൽ ബിജിഎം നന്നായിരുന്നു . അത് പല പ്രധാനപ്പെട്ട ഭാഗങ്ങളിലും സിനിമയ്ക് ഒരു മുതൽ കൂട്ട് ആയി.

റേറ്റിംഗ് : 3 .5 /5

വാൽകഷ്ണം : ഈ ക്രിസ്തുമസ് അവധികാലം അടിച്ചു പൊളിക്കാൻ എന്ത് കൊണ്ടും പറ്റിയ ചിത്രം തന്നെ ആണ് മാസ്റ്റർപീസ് . ധൈര്യമായി കുടുംബ സമേതം ടിക്കറ്റ് എടുത്തോളൂ ….

LEAVE A REPLY

Please enter your comment!
Please enter your name here