മാസ്റ്റർപീസിന് ഫാൻസ്‌ഷോ മത്സരത്തിനൊരുങ്ങി മമ്മൂട്ടി ആരാധകർ !

0

മാസ്റ്റർപീസിന് ഫാൻസ്‌ഷോ മത്സരത്തിനൊരുങ്ങി മമ്മൂട്ടി ആരാധകർ !

മമ്മൂട്ടി ആരാധകർ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം ആണ് ഉദയ്‌കൃഷ്ണയുടെ രചനയിൽ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റർപീസ് . മമ്മൂട്ടി ഒരു കോളേജ് പ്രൊഫസർ ആയി എത്തുന്ന ചിത്രത്തിൽ എഡ്‌വേഡ്‌ ലിവിങ്സ്റ്റൺ എന്ന്നാണ് കഥാപാത്രത്തിന്റെ പേര്. റോയൽ സിനിമാസ് ന്റെ ബാനറിൽ CH മുഹമ്മദ് ആണ് ഈ ചിത്രം നിർമിക്കുന്നെത്.

ഡിസംബർ 21 നു തീയേറ്ററുകളിൽ എത്തുന്ന മാസ്റ്റർപീസ് നു വന് വരവേൽപ് നല്കാന് ഒരുങ്ങി ഇരിക്കുകയാണ് മമ്മൂട്ടി ആരാധകർ. ദി ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലൂടെ കേരളത്തിൽ ആദ്യം ആയി 100 ഇൽ അധികം ഫാൻഷോ നടത്തി റെക്കോർഡ് ഇട്ട മമ്മൂട്ടി ആരാധകരുടെ അടുത്ത ലക്ഷ്യം മോഹൻലാൽ ന്റെ വില്ലൻ എന്ന സിനിമയുടെ 153 ഫാൻഷോ എന്ന റെക്കോർഡ് ആണ്.

എന്നാൽ ഇപ്പോൾ കണ്ടു വരുന്നെത് 14 ജില്ലയിലേം ഫാൻസ്‌ തമ്മിൽ ഏത് ജില്ല കൂടുതൽ ഫാൻഷോ വെക്കും എന്നൊരു മത്സരം ആണ് . ഇതിനകം തന്നെ പല ജില്ലക്കാരും 15 ഓളം ഫാൻസ്‌ ഷോ നടത്തും എന്ന് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുയാണ്. ഇങ്ങനെ ഒരു മത്സരം ഏറ്റവും കൂടുതൽ ഫാൻസ്‌ ഷോ എന്ന റെക്കോർഡ് മാത്രം അല്ല , ആദ്യ ദിന ഉയർന്ന കളക്ഷൻ നേടിയ ചിത്രം എന്ന റെക്കോർഡ് കൂടെ മാസ്റ്റർപീസ് നു നേടി കൊടുക്കാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്.

ടീസർ ഉം ട്രെയ്ലർ ഉം ബാക്കി പോസ്റ്ററുകളും കൂടി വന്നു കഴിഞ്ഞാൽ പ്രതീക്ഷ വാനോളം ഉയരും എന്ന പ്രതീക്ഷിയിലാണ് മമ്മൂട്ടി ആരാധകർ. എന്തായാലും മലയാളം സിനിമയുടെ ആദ്യ ദിന കളക്ഷൻ റെക്കോർഡ് നേടാൻ സർവ സാധ്യതയും കൽപ്പിക്കുന്ന ചിത്രം തന്നെയാണ് മാസ്റ്റർപീസ്.

LEAVE A REPLY

Please enter your comment!
Please enter your name here