മാസ്റ്റർപീസിന് സൗണ്ട് ഡിസൈനിങ് ചെയ്തെത് ബാഹുബലിയുടെ അമരക്കാരൻ !

0

മാസ്റ്റർപീസിന് സൗണ്ട് ഡിസൈനിങ് ചെയ്തെത് ബാഹുബലിയുടെ അമരക്കാരൻ .

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാസ്സ് എന്റെർറ്റൈനെർ മാസ്റ്റർപീസിന് സൗണ്ട് ഡിസൈനിങ് ചെയ്തെത് ബാഹുബലിയുടെ സൗണ്ട് ഡിസൈനർ ആയ പി.എം.സതീഷ് .ബാഹുബലി പോലൊരു ബ്രഹ്മാണ്ഡ ചിത്രത്തിന് വേണ്ടി സൗണ്ട് മിക്സിങ് ചെയ്ത സതീഷ് നെ പോലൊരു വ്യെക്തിയുടെ സൗണ്ട് മിക്സിങ് മാസ്റ്റർ പീസ് നു ഒരു മുതൽക്കൂട്ട് തന്നെ ആവും എന്നതിൽ യാതൊരു സംശയവും വേണ്ട.

35 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ പ്രതിഫലം എന്നാണ് അറിയാൻ സാധിച്ചത്. പീറ്റർ ഹെയ്‌ൻ എന്ന സ്റ്റണ്ട് മാസ്റ്റർ പുലിമുരുകൻ എന്ന ചിത്രത്തിന് നൽകിയ മുതൽക്കൂട്ട് പോലെ തന്നെയാണ് സതീഷ് എന്ന സൗണ്ട് ഡിസൈനർ മാസ്റ്റർപീസ് എന്ന ചിത്രത്തിനും . ബാഹുബലി പോലെ ഒരു വിസ്മയത്തിൽ എല്ലാവരും ഏറ്റവും പ്രശംസിച്ച ഡിപ്പാർട്മെന്റുകളിൽ ഒന്ന് തന്നെയിരുന്നു സൗണ്ട് മിക്സിങ്. സംവിധായകൻ അജയ് വാസുദേവന്റെ നിര്ബന്ധപ്രകാരമാണ് ഇത്രയും വലിയ തുക നൽകി സതീഷ് നെ മാസ്റ്റർപീസിന്റെ സൗണ്ട് മിക്സിങ് ഏല്പിച്ചത് .

മാസ്റ്റർപീസിന്റെ സെൻസറിങ് ഇന്ന് ഉച്ചയ്ക്കു 2 മണിയ്ക് തിരുവനന്തപുരത്തു വെച് നടക്കും .

മമ്മൂട്ടി എഡ്‌വേഡ്‌ ലിവിങ്സ്റ്റൺ എന്ന കോളേജ് അധ്യാപകനായി ആണ് ചിത്രത്തിൽ വേഷമിടുന്നെത് . വരലക്ഷ്മി ശരത്കുമാർ, പൂനം ബജ്വ, മഹിമ നമ്പ്യാർ എന്നിവരാണ് ചിത്രത്തിലെ നായികമാർ . ഉണ്ണി മുകുന്ദൻ, മുകേഷ്, കലാഭവൻ ഷാജോൺ,പാഷാണം ഷാജി,സുനിൽ സുഖദ, അർജുൻ നന്ദകുമാർ, മക്ബൂൽ സൽമാൻ , ദിവ്യ ദർശൻ ,കൈലാഷ്,ലെന എന്നിവരടങ്ങിയ ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട് .

ഡിസംബർ 21 നു 250 ഓളം തീയേറ്ററുകളിൽ ആണ് ചിത്രം റിലീസ് ചെയ്യുന്നെത് . പ്രതിസന്ധി നേരിടുന്ന മലയാള സിനിമ ലോകം ഏറെ പ്രതീക്ഷിയേയോടെ ഉറ്റു നോക്കുന്ന ചിത്രം കൂടെ ആണ് മാസ്റ്റർപീസ് .

LEAVE A REPLY

Please enter your comment!
Please enter your name here