മാസ്റ്റർപീസിനെ വരവേൽക്കാൻ ഒരുങ്ങി ഖത്തർ മമ്മൂക്ക ബ്രോസ് ..

0
ഖത്തർ മമ്മൂട്ടി ഫാൻസ്‌ ഇന്റർനാഷണൽ നടത്തുന്ന ഫാൻസ്‌ ഷോക്ക് മുൻപേ ആഘോഷ പരിപാടിയുമായി ഖത്തറിനെ ഞെട്ടിക്കാൻ ഒരുങ്ങിയിരിക്കുകയാണ് മമ്മൂട്ടി എന്ന നടനെ ഇഷ്ടപ്പെടുന്ന ഒരുകൂട്ടം ചെറുപ്പക്കാർ ..
ഇതോടെ ഖത്തറിൽ മാസ്റ്റർപീസിന് 2 സ്പെഷ്യൽ ഷോ തയ്യാറായി കഴിഞ്ഞു ..
ഖത്തറിൽ ഇത് ആദ്യമായല്ല 2 ഫാൻസ്‌ ഷോ കളിക്കുന്നത് ..
മുൻപ് ഗ്രേറ്റ് ഫാദറിനും ആഘോഷ പരുപാടികളുമായി ഇരുവരും രംഗത്തുണ്ടായിരുന്നു …

എന്നാൽ ഇവിടെ ജനുവരി 4നു മാസ്റ്റർ പീസ് ജിസിസി റിലീസ് ആവാനിരിക്കെ അതിന്  ഒരാഴ്ച മുൻപേ തന്നെ എല്ലാ ടിക്കറ്റും വിറ്റു പോയെന്നു കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു ..
മമ്മൂക്ക ബ്രോസിന്റെ ഷോ റിലീസ് ദിനമായ ജനുവരി 4 വ്യാഴാഴ്ച രാത്രി 12 മണിക്കും ഖത്തർ മമ്മൂട്ടി ഫാൻസിന്റെ പേരിലുള്ള ഷോ പിറ്റേ ദിവസം
5 .30 നും ആണ് ചാർട്ട് ചെയ്തിരിക്കുന്നത്
നാട്ടിൽ പാർവതി – കസബ വിവാദം കൊടുമ്പിരി കൊള്ളുമ്പോൾ അതിനെ തെല്ലും വകവെക്കാതെ മണലാരണ്യങ്ങളിലും മമ്മൂട്ടി എന്ന നടനോട് കാണിക്കുന്ന ഈ ആവേശം എടുത്തു പറയേണ്ട ഒന്നാണ് ..

LEAVE A REPLY

Please enter your comment!
Please enter your name here