മോഹൻലാൽ ഫാമിലിയ്ക് 3 ടോമിച്ചൻ മുളകുപാടം ചിത്രങ്ങൾ !

0

മോഹൻലാൽ ഫാമിലിയ്ക് 3 ടോമിച്ചൻ മുളകുപാടം ചിത്രങ്ങൾ !

2007 ഇൽ പുറത്തിറങ്ങിയ ഫ്ലാഷ് എന്ന ചിത്രത്തിലൂടെയാണ് മോഹൻലാൽ ഉം ടോമിച്ചനും ആദ്യം ആയ ഒന്നിക്കുന്നെത് . തീയേറ്ററുകളിൽ ദുരന്തം ആയി മാറിയ ആ ചിത്രത്തിന് ശേഷം അവര് ഒന്നിച്ചത് മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റ് ആയ പുലിമുരുകൻ എന്ന ചിത്രത്തിന് വേണ്ടിയിരുന്നു .

മോഹൻലാലിന്റെ 2 ചിത്രങ്ങളും പ്രണവ് മോഹൻലാൽ ന്റെ 1 ചിത്രവും നിർമിക്കാനുള്ള ഒരുക്കത്തിലാണ് ടോമിച്ചൻ മുളകുപാടം .

പുലിമുരുകൻ ശേഷം മോഹൻലാലിന് വേണ്ടി ഉദയകൃഷ്ണ തിരക്കഥ എഴുതി ജോഷി സംവിധാനം ചെയ്യുന്ന വയനാടൻ തമ്പാൻ ആണ് ആദ്യ ചിത്രം . പുലിമുരുകൻ പോലെ തന്നെ കാടും മാലയും ഒക്കെ ആയ ബന്ധപ്പെട്ട ഒരു കഥ കൂടി ആണ് വയനാടൻ തമ്പാന്റെത് .മോഹൻലാൽ ഡബിൾ റോൾ ഇൽ ആവും ഈ സിനിമയിൽ അഭിനയിക്കുന്നെത് എന്നാണ് അറിയാൻ സാധിക്കുനത് .

ഇന്നലെ പ്രഖ്യാപിച്ച രാമലീലയ്ക് ശേഷം അരുൺ ഗോപി – ടോമിച്ചൻ കൂട്ടുകെട്ടിന്റെ അടുത്ത ചിത്രം ആയ പ്രണവ് മോഹൻലാൽ ചിത്രം ആണ് രണ്ടാമത്തെ ചിത്രം. അരുൺ ഗോപി ആദ്യം ആയി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക് ഉണ്ട് .പ്രണവിന്റെ ആദ്യ ചിത്രമായ ആദി ഇൽ നിന്ന് തികച്ചും വ്യെത്യസ്തമായ് അദ്ദേഹത്തിന്റെ അഭിനയ പാടവം തെളിയിക്കാൻ കൂടെ കെല്പുള്ള ചിത്രം ആയിരിക്കുമിത് .

 

മൂന്നാമത്തെ ചിത്രത്തിൽ മോഹൻലാൽ ആദ്യം ആയി അരുൺ ഗോപിയ്ക് ഒപ്പം ഒന്നിക്കുന്നു . 2019 ഇൽ ആവും ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുക .ഈ ചിത്രത്തിന് വേണ്ടിയും തിരക്കഥ എഴുതുന്നെത് അരുൺ ഗോപിയാണ് .ഈ ചിത്രത്തിന്റെ മറ്റു വിവരങ്ങൾ പ്രണവ് – അരുൺ സിനിമയുടെ റിലീസിന് ശേഷമാവും പുറത്തു വിടുന്നെത് .

ടോമിച്ചൻ മുളകുപാടത്തെ പോലെ ഏറ്റവും കെല്പുള്ള നിർമാതാക്കളിൽ ഒരാളുടെ 3 സിനിമകൾ മോഹനലാൽ – പ്രണവ് മോഹൻലാൽ ഫാൻസിനു നൽകുന്ന ആത്മവിശ്വാസം വളരെ വലുത് തന്നെയാവും .

LEAVE A REPLY

Please enter your comment!
Please enter your name here