മുന്നറിയിപ്പിലെ നിഘൂടതകള്‍

4
Munnariyippu mammootty fridaymatinee blog cover
Munnariyippu mammootty fridaymatinee blog

 

ശ്രി മമ്മൂട്ടിയെ നായകനാക്കി ഛായാഗ്രഹനായിരുന്ന വേണു സംവിധാനം ചെയ്ത ചിത്രമാണ് മുന്നറിയിപ്പ് .!!!
ഉണ്ണി .ആര്‍ തിരക്കഥ വഹിച്ച ചിത്രം നിര്‍മിച്ചത് സംവിധായകനായ രഞ്ജിത്ത് ആയിരുന്നു .

നിരൂപക പ്രശംസ വാനോളം നേടിയതിൽ ഉണ്ണി ആർ , വേണു , മമ്മൂട്ടി എന്നിവർക്ക് മുഖ്യ പങ്കുണ്ട് എന്ന് തന്നെ പറയാം.. !! കാരണം മലയാള സിനിമയിൽ പൊതുവെ കണ്ടുവരാറില്ലത്ത നിഘൂഢതകൾ നിറഞ്ഞൊരു കഥാ പത്രമായിരുന്നു മുന്നറിയിപ്പിലേ സി കെ രാഘവൻ എന്ന മമ്മൂട്ടി കഥാപാത്രം…

അതായത് ചിത്രം തുടങ്ങി അവസാനിക്കുന്നതിന് തൊട്ടു മുൻപ് വരെ സി കെ രാഘവന്റെ ഓരോ വാക്കിലും.. , നോട്ടത്തിലും ,ചിരിയിലും നിഖൂടതകൾ നിറഞ്ഞു നിന്നിരുന്നു….

Munnariyippu mammootty fridaymatinee blog
Munnariyippu mammootty fridaymatinee blog

രാഘവൻ പറയുന്ന ഓരോ വാക്കിലും പ്രത്യക്ഷത്തിൽ താൻ നിരപരാധി ആണ് എന്ന് പ്രേക്ഷകരെ ചിന്തിപ്പിക്കുന്ന അർത്ഥ തലങ്ങൾ ആയിരുന്നെങ്കിൽ… ചിത്രം അവസാനിച്ചു കഴിഞ്ഞതിനു ശേഷം സി കെ രാഘവൻ പറഞ്ഞ ഓരോ വാക്കുകളും വീണ്ടും ചിന്തിച്ചാൽ അതിൽ ഒളിഞ്ഞിരിക്കുന്ന കപടത വ്യക്തമാണ്…

പത്യക്ഷത്തില്‍ നിരപരാതി എന്നർതഥം വരുന്ന വാക്കുകൾക്ക് പരോക്ഷത്തിൽ താൻ നിരപരാധി അല്ല എന്ന് അർഥം ഉണ്ടായിരുന്നു എന്ന് സാരം …!!!

 ഈ വെളിച്ചവും , സത്യവും എല്ലാം ഒരു ഒരുപോലെയാണ്.. രണ്ടിനെയും ഒഴിവാക്കാൻ കഴിയില്ല…വേണമെങ്കിൽ തടയുകയോ.., മറച്ചു പിടിക്കുകയോ ഒക്കെ ചെയ്യാം..എന്നാലും അത് ഇല്ലാതാവുന്നില്ല ല്ലോ.. നമ്മൾ കാണുന്നില്ല എന്നല്ലേയുള്ളൂ… 

ചിത്രത്തിലെ വളരെ ശ്രദ്ധ നേടിയ സി കെ രാഘവന്റെ ഈ സംഭാഷണം കേൾക്കുമ്പോൾ ചിത്രം കണ്ടു കൊണ്ടിരിക്കുന്ന ഏതൊരാൾക്കും തോന്നും ഇയാൾ നിരപരാധി ആണെന്നത്… ശെരിക്കും പറഞ്ഞാൽ അത് എഴുത്തു കാരന്റെയും ആ സീൻ അഭിനയിച്ചു ഭലിപ്പിച്ച മമ്മൂട്ടി യുടെയും കഴിവാണ്… എന്നാൽ ആ സംഭാഷണത്തിൽ തന്നെ താൻ നിര പരാധി അല്ല… , സത്യം മറിച്ചു വെക്കാൻ കഴിയും …അത് ഒരുനാൾ പുറത്തു വരും എന്ന തരത്തിൽ അർത്ഥവും ഒളിഞ്ഞിരിപ്പുണ്ട് എന്നത് ചിത്രം തീരുമ്പോൾ മാത്രമാണ് നമുക്ക് മനസ്സിലാവുന്നത് !!!!

അവിടെ യാണ് എഴുത്തു കാരന്റെയും , നടന്റേയും , സംവിധായകന്റെയും കൂട്ടായ കല ആയി മുന്നറിയിപ്പ് മാറിയത്… ചിത്രത്തിലെ ഓരേ സംഭാഷങ്ങൾക്കും ഇത് പോലെ രണ്ടു അർഥങ്ങൾ ഉണ്ടായിരുന്നു…

ഓരോ സംഭാഷണങ്ങളിൽ മാത്രമല്ല.. മമ്മൂട്ടി എന്ന നടന്റെ അഭിനയ പാടവവും രണ്ടു അർത്ഥ തലങ്ങള്‍ തരുന്നതായിരുന്നു.. ഒരേ സമയം നിഷ്കളങ്ക ഭാവവും..കുറ്റം മറച്ചു പിടിക്കുന്നതായുള്ള ഭാവവും മുഖത്ത് മിന്നി മറയുന്നത് മുന്നറിയിപ്പ് രണ്ടാമത് കാണുമ്പോൾ മാത്രം മനസ്സിലാവും…

Munnariyippu mammootty fridaymatinee blog
Munnariyippu mammootty fridaymatinee blog

അന്ന് നിരൂപകർ അടക്കം ചിത്രത്തെ കുറിച്ച് പരാമർശിച്ചത് സിനിമ കണ്ടിറങ്ങിയിട്ടും മുന്നറിയിപ്പിലെ സി കെ രാഘവൻ തങ്ങളെ  പിൻതുടരുന്നതായി തോന്നി എന്നതാണ്…
മേല്പറഞ്ഞ നിഘൂഢതകൾ ഒളിഞ്ഞിരിക്കുന്നത് കൊണ്ട് തന്നെയാണ്  സി കെ രാഘവൻ നമ്മളെ പിൻ തുടരുന്നതായി തോന്നിയത് .. !!! ആദ്യം ck രാഘവൻ പറഞ്ഞതെല്ലാം നമ്മുടെ മനസ്സിൽ പിന്നെയും പിന്നെയും പല അർത്ഥങ്ങളിൽ സഞ്ചരിച്ചിരിക്കുന്നത് കൊണ്ടായിരുന്നു  സി കെ രാഖവനും  അയാളുടെ പുഞ്ചിരിയും നമ്മെ പിന്‍തുടര്‍ന്നത് .

4 COMMENTS

 1. ആരെങ്കിലും ഇതിനൊന്നു മറുപടി തരണം കാരണം ഈ പടം കണ്ടു എനിക്കൊന്നും മനസിലായില്ല .സംവിധായകനോടും മമ്മൂട്ടിയോടും ദേഷ്യം തോന്നിപ്പോയി ആർക്കും മനസിലാവാത്ത രീതിയിൽ പടം അവസാനിപ്പിച്ചാൽ അതെങ്ങനെ മികച്ച പടമാകും . അതായത് ഇതാണ് എന്റെ ചോദ്യങ്ങൾ
  1. എന്തിനാണ് രാഘവൻ തന്റെ ഭാര്യയെ കൊന്നത് ?
  2. എന്തിനാണ് തന്റെ ജോലി വളരെ ആത്മാർത്ഥതയോടെ ചെയ്ത ആ പെണ്ണിനെ മമ്മൂട്ടി തലക്കടിച്ചു കൊന്നത് ?
  ഏതൊരു സസ്പെൻസ് ത്രില്ലറിന്റെയും അവസാനം പ്രേക്ഷകന് സംവിധായകൻ ഉദ്ദേശിച്ചതെന്താണെന്നു മനസിലാക്കാൻ പറ്റണം..എന്നാൽ ഇതിൽ എല്ലാം നിഗൂഢമാണ്‌ .പ്രേക്ഷകന് മനസിലാകാത്ത വിധത്തിൽ പടം അവസാനിപ്പിച്ചാൽ അതെങ്ങനെ ഒരു മികച്ച പടമാകും ..
  3.എന്ത് കൊണ്ടായിരിക്കും രാഘവൻ എഴുതിയത് വായിച്ചപ്പോൾ ജേര്ണലിസ്റ് വിയർത്തു കുളിച്ചത് ?
  രണ്ടര മണിക്കൂറുള്ള ഒരു സിനിമ ആദ്യമായി എന്നെ വിഡ്ഢിയാക്കിത് പോലെയാണ് എനിക്ക് തോണിയത് …
  ഇതിനു ആരെങ്കിലും ഒന്ന് മറുപടി തരാമോ ?

  • സിനിമ തുടങ്ങി തീരുന്നത് വരെ രാഘവൻ തെറ്റ് കാരൻ ആണോ അല്ലയോ എന്ന് മനസ്സിലാവുന്നില്ല… എന്നാൽ അവസാനം അവളെ കൊല ചെയ്യുന്നതിലൂടെ തന്നെ താങ്കൾ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം ലഭ്യമാണ്…

   ശിക്ഷ കാലാവധി കഴിഞ്ഞിട്ടും ജയിലിൽ തന്നെ 20 വര്ഷം ആയി കഴിയുന്ന അയാൾ പുറം ലോകം ഇഷ്ടപ്പെടുന്നില്ല.. മാറ്റരാലും വേണ്ടി ജീവിക്കാനോ.. മറ്റൊരാൾക്ക് വേണ്ടി ജീവിക്കനോ ഇഷ്ട്ടപെടാത്ത തന്റെ ഇഷ്ടങ്ങൾക്ക് മാത്രം ജീവിക്കുന്നയാൾ ആണ് ck. ചിത്ര ത്തിൽ അയാൾ പറയുന്നുണ്ട്..എന്റെ സ്വാതന്തര്യത്തിന് എതിരെ നിൽക്കുന്നവരെ തുടച്ചു നിൽക്കുക തന്നെ ചെയ്യും എന്ന്…

   1. എന്തിനാണ് രാഘവൻ ഭാര്യയേ കൊന്നത് ? അതിന്റെ ഉത്തരം ആണ് മുകളിൽ… തന്റെ സ്വാതന്തര്യ ത്തിന് എതിര് നിൽക്കുന്നവരെ അയാൾ കൊല ചെയ്യും…

   2.എന്തിനാണ് ജോലി ആത്മാർത്ഥ മായി ചെയ്ത പെണ്ണിനെ തലക്കു അടിച്ചു കൊന്നത്ഗ്..

   അതിന്റെയും ഉത്തരം same തന്നെയാണ്.. ck rakhavne അവൾ നിരന്തരം നിര്ബന്ധിക്കുന്നുണ്ട്.. അവളുടെ ആജ്ഞ അനുസരിക്കേണ്ട തു പോലെ.. അവിടെയും അയാളുടെ സ്വാതന്തര്യം ഹനിക്കപെടുന്നുണ്ട്..

   3. എന്ത് കൊണ്ടാണ് ck rakhavnte എഴുത്ത് കണ്ടിട്ട് അവൾ വിയർത്തത്..

   Ck എഴുതിയത് അയാളുടെ ചരിത്രം ആണ്..അതായത് താൻ തന്നെയാണ് 2 കൊല പാതകങ്ങൾ ചെയ്തത്..എന്ന ചരിതരം… തന്റെ സ്വാതന്ദ്ര്യത്തെ ഹനിക്ക പെടുന്നത് എന്തും തുടച്ചു നീക്കും എന്നത്…

   അപ്പോൾ തന്നെ അവൾക് മനസ്സിലാവും..അടുത്തത് താൻ ആവും ഇര എന്നത്.. കാരണം ഇവ എല്ലാം അറിയുന്ന ഒരേ ഒരാൾ ഇപ്പോൾ അവൾ മാത്രമാണ്.. മറ്റുള്ളവരോട് താൻ കുറ്റം ഒന്നും ചെയ്തില്ല എന്ന് പറയാൻ അയാൾക്ക് ഇനിയും കഴിയും…കാരണം അത് അറിയുന്ന ഓരോർത്തരേയും അയാൾ കൊല്ലുണ്ട്….

   പിന്നെ ഇതൊക്കെ മനസ്സിലാക്കാൻ വലിയ ബുദ്ധി ഒന്നും വേണമെന്നില്ല… ck രാഘവന്റെ ആ ഒരു അവസാന പ്രവർത്തിയാൽ തന്നെ അയാളുടെ സ്വാഭാവം ആർക്കും മനസ്സിലാക്കാം എന്നതേ ഉള്ളു…

LEAVE A REPLY

Please enter your comment!
Please enter your name here