ഒടിയൻ ഇൻ പാലക്കാട്‌

0

പ്രഖ്യാപിച്ച അന്ന് മുതൽ വാർത്തകളിൽ ഇടം നേടിയ ചിത്രമാണ് ‘ഒടിയൻ’.മോഹൻലാൽ നായകനാകുന്ന മലയാളത്തിലെ ഏറ്റവും വലിയ മുതൽ മുടക്ക് പ്രതീക്ഷിക്കുന്ന ‘ഒടിയൻ’ ചിത്രീകരണം പാലക്കാട് ആരംഭിച്ചു.

വാരണാസിയിലെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷമാണ് പാലക്കാട്ടേക്ക് സംഘം പുറപ്പെട്ടത്.പാലക്കാട് കോങ്ങാട് എന്ന പ്രദേശത്ത് ഇരുപത് ഏക്കറോളം സെറ്റ് ഇട്ടാണ് ചിത്രീകരണം പുരോഗമിക്കുന്നത്. പഴയ കാല ഗ്രാമമാണ് പൂർണമായും സെറ്റ് ഇട്ട് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ‘തേങ്കുറിശി’എന്ന് പരാമർശിക്കുന്ന ഗ്രാമമാണ് മലയാളം സിനിമ ഇത് വരെ കണ്ടതിൽ,ഏറ്റവും വലിയ സെറ്റിൽ ഒരുക്കിയിരിക്കുന്നത്.’തേങ്കുറിശി’ എന്ന സ്ഥലത്ത് ചിത്രീകരണം സാധ്യമല്ലാത്തത് കാരണമാണ് ഇത്രെയും വലിയ സെറ്റ് നിർമ്മിക്കേണ്ടി വന്നത്.മോഹൻലാൽ അവതരിപ്പിക്കുന്ന ഒടിയൻ എന്ന കഥാപാത്രത്തിന്റെ ഇന്നുള്ള കാലമാണ് ആദ്യം ചിത്രീകരിക്കുന്നത്. പൂർവ്വ കാലം അഭിനയിക്കാൻ ശരീരം കുറയ്ക്കുന്നതിന് മുൻപുള്ള ഭാഗങ്ങൾ ചെയ്ത ശേഷം മോഹൻലാൽ അതിനായുള്ള വ്യായാമങ്ങളിലേക്ക് കടക്കും.

മഞ്ജു വാര്യർ പ്രകാശ് രാജ് എന്നിവരുടെ രംഗങ്ങളാണ് ഇപ്പോൾ ചിത്രീകരിച്ചു കൊണ്ടിരിക്കുന്നത്. മലമ്പുഴയിലാണ് ഈ രംഗങ്ങൾ ചിത്രീകരിക്കുന്നത്.മോഹൻലാൽ ഈ മാസം മധ്യത്തോടെ ഇവരോടപ്പം ചേരും.പാലക്കാട് ജില്ലയിലെ കാടാംകോട് എന്ന സ്ഥലവും ചിത്രത്തിന്റെ ലൊക്കേഷനിൽ ഉൾപ്പെടും. ഒടിയൻ സംവിധാനം ചെയ്യുന്നത് പാലക്കാട്കാരൻ തന്നെയായ ശ്രീകുമാർ മേനോൻ ആണ്. അദ്ദേഹത്തിന്റെ ആദ്യത്തെ ചിത്രമാണ്. ഇതിനു മുൻപ് ആഡ് ഫിലിംസ് സംവിധായകനായിരുന്നു അദ്ദേഹം.

എക്സ്ക്‌ളൂസീവ് ലൊക്കേഷൻ ചിത്രങ്ങൾ താഴെ :

LEAVE A REPLY

Please enter your comment!
Please enter your name here