ഫസ്റ്റ് ഓൺ നെറ്റ് : പവര്‍ പാണ്ടി റിവ്യൂ

0

പവര്‍ പാണ്ടി . ഒറ്റ വാക്കില്‍ അതി ഗംഭീരം .. സിനിമ കണ്ടിറങ്ങുന്ന ഒരു പ്രേക്ഷകനും പറയില്ല ഇതൊരു സംവിധായകന്‍റെ ആദ്യത്തെ പടം ആണെന്ന് . നടന്‍, ഗായകന്‍ എന്നീ മേഖലകളില്‍ നമ്മളെ വിസ്മയിപ്പിച്ച ധനുഷ് തന്‍റെ ആദ്യ പടം സംവിധായകന്‍ എന്ന നിലയിലും വിസ്മയിപ്പിച്ചു കളഞ്ഞു.

ട്രൈലെര്‍ തന്നെ വളരെ പ്രതീക്ഷ ഏകുന്നതായിരുന്നു . പക്ഷെ ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയില്‍ കഥ കൊണ്ട് പോയത് വളരെ വളരെ നന്നായിരിന്നു . ആരും പ്രതീക്ഷിക്കില്ല ഇങ്ങനെ ഒരു ട്രാക്കിലേക്കായിരിക്കും സിനിമ നീങ്ങുന്നത് എന്ന് .അതിനു കാരണവും ഉണ്ട് ,പടത്തിന്റെ പേര് തന്നെ പവര്‍ പാണ്ടി എന്നാണല്ലോ ,സ്വാഭിവികമായും നല്ലൊരു ആക്ഷന്‍ എന്റര്‍ടെയിന്‍മെന്റ് തന്നെ ആവും ഏതൊരു പ്രേക്ഷകനും പ്രതീക്ഷിക്കുക , പക്ഷെ ആ പ്രതീക്ഷകളെ പൂര്‍ണമായും തകര്‍ത്തെറിയുന്ന ഒരു ഇൻറ്റെൻസ് ഫീൽ ഗുഡ് എക്സ്പീരിയൻസ്  ആണ് പവര്‍ പാണ്ടി.

പടത്തിനും സോള്‍ ഉണ്ട് . അത് ഇവിടെ രാജ് കിരണ്‍ എന്ന അതുല്യ നടന്‍റെ രൂപത്തില്‍ നമുക്ക് കാണാന്‍ കഴിയും . ത്രൂ ഔട്ട് നമ്മളെ പിടിച്ചിരുത്തുന്ന ലെവൽ അഭിനയമാണ് രാജ് കിരൺ കാഴ്ച്ചവെച്ചത്. ആക്ഷന്‍, സെന്റിമെന്‍സ്, പ്രണയം ഓരോ സീനും ഓർമയിൽ നിലനിൽക്കുന്നതാക്കിയിട്ടുണ്ട് ഇദ്ദേഹം. ആദ്യം മുതല്‍ അവസാനം വരെ അച്ഛനായും മുത്തശ്ശനായും കാമുകനായും ഫയ്റ്റ്മാസ്റ്റര്‍ ആയും ഓരോ റോളും മികച്ചതാക്കി രാജ് കിരണ്‍. ഈ പ്രായത്തിലുമുള്ള അഭിനയ പാടവം ഇന്നത്തെ നടീ നടന്മാർക് ഒരു പഠന പുസ്തകം തന്നെയാണ്. ഇന്നത്തെ ന്യൂ ജനറേഷന്‍ മക്കള്‍ എന്ത് കൊണ്ടും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ് .

കാസ്റിംഗ് ഒക്കെ മികച്ചതായിരുന്നു . പ്രസന്ന ,ചായ സിംഗ് , മാസ്റ്റര്‍ രാഘവന്‍, ബേബി ചാവി ,രേവതി, ധനുഷ് മഡോണ (ഗസ്റ്റ് അപ്പിയറൻസ് ) എല്ലാരും അവരവരുടെ റോളുകള്‍ മികച്ചതാക്കി. 2 കുട്ടികളും നല്ല പ്രകടനം ആയിരുന്നു . ധനുഷ് – മഡോണ, രാജ് കിരണ്‍ – രേവതി കോമ്പിനേഷന്‍സ് അത്യുഗ്രം ആയിരുന്നു. അര മണിക്കൂറിനടുത്തെ ധനുഷ് മഡോണ കോമ്പിനേഷൻ ഉള്ളുവെങ്കിലും പടം കഴിഞ്ഞാലും മനസ്സിന്റെ ഉള്ളിൽ തന്നെയുണ്ടാവും ആ 2 കഥാപാത്രങ്ങൾ. രേവതി എന്നും നമ്മെ ഞെട്ടിച്ചിട്ടേ ഉള്ളൂ. ഇതിലും ഒട്ടും മോശമല്ല. ഉള്ള റോൾ കിടിലൻ ആയി തന്നെ ചെയ്തു. രേവതിയെ കാസറ്റ് ചെയ്ത് ധനുഷിന് ഒരു കയ്യടി.

കഥയിലേക്ക് കൂടുതലായി ഇറങ്ങി ചെല്ലുന്നില്ല . അനുഭവിച്ചറിയേണ്ടതാണ് ഓരോ ഫ്രെയിമും. ക്ലൈമാക്സ് സീൻ ഒരിറ്റ് കണ്ണീരോടെ അല്ലാതെ (ആനന്ദ കണ്ണീർ) കണ്ട്‌ തീർക്കാൻ കഴിയില്ല. കഥ മുന്‍പോട്ട്കൊണ്ട് പോവുന്നതില്‍ പ്രധാന പങ്ക് വഹിച്ച വേറെ 2 ഘടകങ്ങള്‍ ; വേല്‍ രാജിന്‍റെ കണ്ണിനു കുളിര്‍മ ഏകുന്ന ച്ചായാഗ്രഹണവും, സീന്‍ രോല്‍ടന്‍ ന്‍റെ അതിഗംഭീര ഗാനങ്ങളും ബാക്ക്ഗ്രൌണ്ട് സ്കോര്‍സുമാണ് .

കുറ്റങ്ങളും കുറവുകളും പറഞ്ഞു നശിപിക്കേണ്ട ഒരു സിനിമ അല്ല ഇത്. മറിച്ച് ഒരു നവ സംവിധായകന്‍റെ ആദ്യ സിനിമ എന്ന നിലയില്‍ ഇരുകയ്യും നീട്ടി തിയേറ്ററില്‍ നിന്ന് തന്നെ കണ്ട് സ്വീകരിക്കേണ്ട ഒന്നാണ്. പ്രേക്ഷകർ സ്വീകരിച്ചു എന്നുള്ളതിന് തെളിവാണ് അവസാനം നിലക്കാതെ അലയടിച്ച കയ്യടികൾ. കാരണം ധനുഷ് എന്ന സംവിധായകനില്‍ നിന്നും നമുക്ക് ഇനിയും ഒരുപാട് നല്ല ചിത്രങ്ങള്‍ കിട്ടാനുള്ളതാണ്. അദ്ദേഹം ഇവിടെ തന്നെ കാണണം, നടനായും സംവിധായകനായും അങ്ങനെയെല്ലാമെല്ലാമായും… നന്ദി ധനുഷ് നല്ലൊരു കല സൃഷ്ടി  നല്‍കിയതിന്.

 

LEAVE A REPLY

Please enter your comment!
Please enter your name here