ചരിത്ര പുരുഷനായി മമ്മൂട്ടി വീണ്ടും; നിര്‍മാണം പ്രിത്വിരാജ്

0

 

ദി ഗ്രേറ്റ് ഫാദർ മലയാള ക്കര യിലെ സകല റെക്കോർഡുകളും കട പുഴക്കി മുന്നേറികൊണ്ടിരിക്കുമ്പോൾ മലയളികള്‍ക്കും മമ്മൂട്ടി ആരാദകര്‍ക്കും ഒരുപോലെ ആവേശത്തിലാക്കുന്ന പുതിയൊരു വാര്‍ത്തയാണ് അണിയറയില്‍ഒരുങ്ങുന്നത്..!

ആഗസ്റ്റ് സിനിമാസിന്‍റെ ബാനറില്‍ പ്രിതഥിരാജ് സുകുമാരന്‍ , ഷാജി നടേശന്‍ ,സന്തോഷ് ശിവന്‍ , ആര്യ എന്നിവര്‍ ചേര്‍ന്നു നിര്‍മിച്ചു നവാഗതനായ ഹനീഫ് അദേനി സംവിധാനം നിര്‍വഹിച്ച ഗ്രേറ്റ് ഫാത്ര്‍ ഇതിനോടകം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ്ചാര്‍ട്ടില്‍ ഇടം പിടിക്കൂന്ന ഈ സാഹചര്യത്തില്‍ ഇതേ ടീമിന്‍റെ തന്നെ ഒരു ബ്രഹ്മാണ്ട ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ തക്യതിയില്‍ നടന്നു വരുന്നതായാണ് അറിയാന്‍ കഴിഞ്ഞത്.

16 ആം നൂറ്റാണ്ടിലെ സാമൂതിരിയുടെ പടത്തവവന്‍ ആയിരുന്ന കുഞ്ഞാലി മരയ്ക്കാരുടെ ജീവിതമാണ് സിനിമയാക്കാന്‍ പോകുന്നത്..

ഒരു നൂറ്റാണ്ടോളം സാമൂതിരിക്ക് വേണ്ടി വിദേശീയരുമായ് ഏറ്റുമുട്ടേണ്ടി വന്ന കുഞ്ഞാലി മരയ്ക്കര്‍ (ഒന്നു മുതല്‍ നാലാമന്‍ വരെ ) ഒടുവില്‍ സാമൂതിരിയാല്‍ തന്നെ ചതിക്കപ്പെടുകയായിരുന്നു എന്നത് ചരിത്രം രേഖപ്പെടൂത്തുന്നുണ്ട്…

നാലു പേരുടേയും ജീവിത കഥ സിനിമയാക്കൂമോ , അതോ കൂടുതല്‍ നേട്ടങ്ങള്‍ കൊയ്ത കൂഞ്ഞാലി ഒന്നാമന്‍റെ കഥ മാത്രമാണോ സിനിമയാക്കാന്‍ പോകുന്നത് എന്നത് കാത്തിരുന്നു തന്നെ കാണാം..

ഏതായാലും ചിത്രത്തിനൂ വേണ്ടി തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ അണി നിരക്കുന്നുണ്ട് എന്നാണ് പ്രാധമിക റിപ്പോര്‍ട്ടുകള്‍.

ഒരു വടക്കന്‍ വീരഘാഥ യും പഴശ്ശിരാജ യും അടക്കം വീര പുരുഷന്‍മാരെ അവതരിപ്പിക്കുന്നതില്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ മുന്‍പന്തിയിലുള്ള പത്മശ്രീ മമ്മുട്ടിയുടെ ഏറ്റവും മീകച്ച കഥാപാത്രത്തിനായ് കാത്തിരിക്കാം..

LEAVE A REPLY

Please enter your comment!
Please enter your name here