ക്വീൻ സിനിമയിലെ അണിയറപ്രവർത്തകർ കെ ടി യു സമരത്തിലെ വിദ്യാർത്ഥികൾക്കൊപ്പം

0

പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ക്വീൻ എന്ന സിനിമയുടെ പ്രവർത്തകർ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിനു പുറത്തു നടക്കുന്ന കെ ടി യു വിദ്യാർത്ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു

കഴിഞ്ഞ ഒരാഴ്ചയോളമായി എഞ്ചിനീയറിംഗ് വിദ്യാർഥികൾ പുതിയതായി നിലവിൽ വന്ന ഇയർ ബാക്ക് നിയമത്തിനെതിരെ പഠിപ്പ് മുടക്കി സമരത്തിലാണ്. കഴിഞ്ഞ ദിവസം സെക്രെട്ടറിയേറ്റിനു മുന്നിൽ രണ്ടായിരത്തോളം വിദ്യാർത്ഥികൾ ആണ് ഒത്തു ചേർന്നത്.

എഞ്ചിനീയറിംഗ് പശ്ചാത്തലത്തിൽ ഉള്ള ക്വീൻ എന്ന സിനിമയിലെ അണിയറപ്രവർത്തകർ കൂടുതലും സിനിമയുടെ പശ്ചാത്തലം എന്ന പോലെ എഞ്ചിനീയർമാരാണ്. അതുകൊണ്ട് തന്നെ ഈ വിദ്യാർത്ഥി സുഹൃത്തുക്കളുടെ ആവശ്യം ന്യായമാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞതെന്നും, 13000 വിദ്യാർത്ഥികളുടെ ഭാവിയെ നേരിട്ട് ബാധിക്കുന്ന ഈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു നേരിട്ട് എത്തിയതാണെന്നു എലെക്ട്രിക്കൽ എഞ്ചിനീയർ കൂടി ആയ സംവിധായകൻ ഡിജോ ജോസ് ആന്റണി അഭിപ്രായപ്പെട്ടു.

ക്വീൻ സിനിമയിലെ സംവിധായകനും പ്രധാന നടന്മാരും സമരത്തിലുള്ള വിദ്യാർത്ഥികളുമായി സമരത്തെ കുറിച്ച് ആശയവിനിമയം നടത്തിയ ശേഷം അവരുമായി ഫേസ്ബുക്ക് ലൈവിൽ വന്നു അവരിൽ നിന്ന് നേരിട്ട് കാര്യങ്ങൾ അറിയുകയുണ്ടായി. എന്തായാലും സമരത്തിന് കൂടുതൽ ജനപിന്തുണ വരുന്നത് വരാനിരിക്കുന്ന നല്ല കാര്യങ്ങൾക്കു സൂചനയായാണ്. ഇത്തരമൊരു നല്ല പ്രവർത്തിയിൽ ഇടപെട്ട ക്വീൻ ടീമിന് ടീം ഫ്രൈഡേ മാറ്റിനിയുടെ അഭിനന്ദനങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here