രാജ ഐ പി എസ് : മെഗാസ്റ്റാർ ഇരട്ട വേഷങ്ങളിൽ!

0
raja ips mammootty in dual role
raja ips mammootty in dual role

മലയാളത്തിലെ എക്കാലത്തെയും വല്യ വിജയമായ  പുലിമുരുകന് ശേഷം വൈശാഖ് തന്റെ അടുത്ത് പടത്തിന്റെ തിരക്കിലാണ് . തന്റെ പ്രഥമ സംവിധാന സംരംഭം ആയ പോക്കിരിരാജയുടെ രണ്ടാം ഭാഗം ആണ് സിനിമ.

റിപ്പോർട്ട് പ്രകാരം രാജ ഐ പി എസ് എന്നാണ് ചിത്രത്തിന്റെ പേര്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഈ ചിത്രത്തിൽ ഇരട്ട കഥാപാത്രം ആയി ആവും നമ്മുക്ക് മുന്നിൽ എത്തുക. രാജ എന്ന പൊക്കിരാജ ആയും രാജ എന്ന ഐ പി എസ് ഉദ്യോഗസ്ഥൻ ആയും മലയാളത്തിന്റെ മഹാനടൻ നമ്മുക്ക് മുന്നിൽ ഈ വൈശാഖ് ചിത്രത്തിൽ എത്തും.

Raja IPS MAMMOOTTY
Raja IPS MAMMOOTTY

തമിഴിൽ നിന്നും തെലുങ്കിൽ നിന്നും വൻ താരനിര തന്നെ ചിത്രത്തിൽ അണിചേരും എന്നാണ് റിപോർട്ടുകൾ.

ഉദയകൃഷ്ണ ആണ് ചിത്രത്തിന്റെ രചയിതാവ്. 2010ഇൽ ഇറങ്ങിയ പോക്കിരിരാജ കേരളത്തിൽ നിന്ന് മാത്രം 18 കോടി രൂപ കളക്ഷൻ സ്വന്തമാക്കി ആ കൊല്ലത്തെ എറ്റവും പണ്ണംവാരിയ ചിത്രം ആയിരന്നു. ഉദയകൃഷ്ണയും വൈശാഖും അവസാനമായി ഒന്നിച്ച പുലിമുരുകൻ മലയാള സിനിമയിലെ ആദ്യ 100 കോടി ചിത്രം എന്ന ബഹുമതി സ്വന്തമാക്കിയ ചിത്രം ആണ്.
മെഗാസ്റ്റാർ മമ്മൂട്ടിയുടെ ദി ഗ്രേറ്റ്‌ ഫാദർ ആണ് 2017ലെ ഏറ്റവും വല്യ ഹിറ്റ് ചിത്രം. അതുകൊണ്ട് തന്നെ പ്രതീക്ഷകൾ വാനോളം ആണ് ഈ ചിത്രത്തിന്. രാജ ഐ പി എസ് 2018ലെ വിഷു ചിത്രമായി തീയേറ്ററുകളിൽ എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here