Review: Pareeth Pandari (2017)

0

Content : Abeed Azad, First Day First Show.

ആലപ്പുഴയിൽ നിന്ന് പുതിയൊരു സംവിധായകൻ കൂടി.. ഗഫൂർ ഇല്യാസ്.. മ്മടെ ഗഫൂറിക്ക.. വളരെ നാളത്തെ പരിശ്രമങ്ങൾക്ക് ശേഷം തന്റെ ആദ്യ സംവിധാന സംരംഭമായ ‘പരീത് പണ്ടാരി’ ഇന്ന് തിയേറ്ററുകളിൽ എത്തിച്ചു അദ്ധേഹം.. ഇനി സിനിമയിലേക്ക്..

തങ്ങൾപടി എന്ന കൊച്ചുഗ്രാമത്തിലാണ് കഥ നടക്കുന്നത്.. കഥ തുടങ്ങുന്നത് പരീതിന്റെയും ഹവ്വാബീവിയുടെയും കല്യാണത്തിലാണ്..കാഴ്ചയിൽ അത്ര സുന്ദരനല്ല പരീത്..അവർക്ക് മൂന്നു മകളും ജനിക്കുന്നു.. മെഹറുന്നിസ, മുബീന, ഫസീല.. വർഷങ്ങൾക്കിപ്പുറം പരീത് നാട്ടിലെ പ്രമുഖ പണ്ടാരിയും ഹവ്വാബീവി പ്രസവശുശ്രൂഷകയും ആണ്.. പണ്ടാരിയായ പരീതിന്റെയും ഹവ്വായുടെയും മക്കളുടെയും കഥയാണ് ‘ പരീത് പണ്ടാരി’.

ഒരു ടിപ്പിക്കൽ മുസ്ലിം പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പറഞ്ഞ് പോവുന്നത്.. റാത്തീബും മൗലൂദും ബാധ ഒഴിപ്പിക്കലും തുടങ്ങി ഇപ്പോൾ നിലനിൽക്കുന്ന ആചാരങ്ങളൊക്കെ അനുഷ്ഠിക്കുന്ന നാട്ടുകാരും അതിനൊക്കെ നേതൃത്വം കൊടുക്കുന്ന പണ്ഡിതനും നാട്ടിലുണ്ട്.. അവിടേയാണ് പരീതിനെയും കുടുംബത്തെയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്..പിതാവിനെ പോലെ തന്നെ കാഴ്ചയിൽ അത്ര ഭംഗിയുള്ളവരല്ല മൂന്ന് മക്കളും..അതുകൊണ്ട് തന്നെ കല്യാണാലോചനകൾ ഒന്നും ശരിയാവുന്നുമില്ല.. മൂത്ത മകൾ മെഹറുന്നിസയുടെ പ്രായം മുപ്പതിനോടടുത്ത് നിൽക്കുന്നു.. ആലോചനകൾ വരുന്നതെല്ലാം കണ്ട് ഇഷ്ടപ്പെടാതെ മുടങ്ങിപ്പോവാറാണ് പതിവ്.. അഥവാ ഇഷ്ടപ്പെട്ടാൽ കണക്ക് പറഞ്ഞ് സ്ത്രീധനം ചോദിക്കുന്നവരാണ് മറ്റു ചിലർ.. അങ്ങനെ ഒന്നുമൊന്നും ശരിയാവാതെ കല്ല്യാണവും കുടുംബവും സ്വപ്നം കണ്ട് ജീവിക്കുകയാണ് അവർ 3 പേരും.. അയൽപക്കത്തെ ഗർഭിണിയായ കൂട്ടുകാരിയെ നോക്കി സന്തോഷിക്കുന്നതിലൂടെയും അത് പോലെ അഭിനയിക്കാൻ ശ്രമിക്കുന്നതിലൂടെയുമൊക്കെ അവരിലെ ആ സ്വപ്നം പ്രകടമാവുന്നുണ്ട്.. എന്നാൽ ഇവരെക്കാളേറെ മാനസിക സംഘർഷം നേരിടുന്നത് അവരുടെ പിതാവാണ്.. മറ്റുള്ളവരുടെ കുത്തുവാക്കുകളും പരിഹാസങ്ങളും ഏറ്റുവാങ്ങേണ്ടി വരുന്നത് അദ്ധേഹമാണ്..അധികം പ്രായവ്യത്യാസമില്ലാത്ത തന്റെ മൂന്ന് മക്കളുടെ വിവാഹം നടക്കാൻ പരീതും തന്റെ കൊച്ചുമക്കളെ താലോലിക്കുവാൻ വെമ്പൽ കൊള്ളുന്ന ഹവ്വയും അതിയായി ആഗ്രഹിക്കുന്നുണ്ട്..അതിനായി കഠിന പരിശ്രമത്തിലുമാണ് അവർ..

നവാഗതനായ ഗഫൂർ ഇല്ല്യാസ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ‘പരീത് പണ്ടാരി’.. ചിത്രത്തിന്റെ കഥയും സംഭാഷണവും അദ്ധേഹത്തിന്റേത് തന്നെ.. Belli Raj,Shybin എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്..സമൂഹത്തിൽ ഇന്ന് നിലനിൽക്കുന്ന ചില ദുർവ്യവസ്ഥകളെ ചിത്രം തുറന്ന് കാട്ടുന്നുണ്ട്.. കാഴ്ചയിൽ അൽപം ഭംഗി കുറവായ കുട്ടി ഉണ്ടെങ്കിൽ സത്രീധനത്തുക കൂടുതൽ നൽകി വിവാഹം ചെയ്ത് വിടണമെന്ന പ്രസ്താവനയും അതിനായി രണ്ടാം കെട്ടുകാരൻ വരെ സമീപിക്കുന്ന അവസ്ഥയും നമുക്ക് കാണാം.. മൂന്ന് മക്കളെയും താൻ തന്നെ വിവാഹം ചെയ്ത്കൊള്ളാമെന്ന് പറഞ്ഞ് സമീപിക്കുന്ന മാന്യനിലൂടെ അത്തരത്തിലുള്ള ആൾക്കാരും നമുക്കിടയിലുണ്ടെന്ന് ചിത്രം കാട്ടിത്തരുന്നു.. മകളുടെ സ്ത്രീധനത്തുകയുടെ കാര്യത്തിൽ ചർച്ച നടക്കുന്നതിനിടയിൽ മറ്റൊരു ഫ്രെയിമിൽ ലേലം വിളിച്ച് കോഴിയെ വിൽക്കുന്നത് കാണിക്കുന്നതിലൂടെ ഇപ്പോൾ വിവാഹവും ഒരു കച്ചവടമായി മാറിയിരിക്കുകയാണെന്ന സംവിധായകന്റെ ‘view’ പ്രകടമാക്കുന്നു..

പണ്ടാരിയായിരുന്ന തന്റെ പിതാവിനെ മുന്നിൽ കണ്ടുകൊണ്ടാണ് ചിത്രത്തിൽ പരിതിനെ ഒരു പണ്ടാരി ആക്കിയതെന്ന് ഒരു പരിപാടിയിൽ സംവിധായകൻ പറയുകയുണ്ടായി..അദ്ധേഹത്തിന്റെ ചില മാനറിസങ്ങളൊക്കെ കഥാപാത്രത്തിൽ ഉൾകൊള്ളിച്ചതായും അദ്ധേഹം പറഞ്ഞിരുന്നു..ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ പരീതിനെ സ്ക്രീനിൽ എത്തിച്ചത് കലാഭവൻ ഷാജോൺ ആണ്.. വില്ലൻ വേഷങ്ങളിലും സഹനടന്റെ റോളുകളും മാത്രം കൈകാര്യം ചെയ്തിരുന്ന ഷാജോണിന് ഈ വേഷം ഒരു വഴിത്തിരിവാണ്.. മികച്ച പ്രകടനം കാഴ്ച്ചവെച്ചു അദ്ധേഹം.. മികച്ച മേക്കപ്പും കൂടിയായപ്പോൾ വിരൂപിയായ പരീതായി അദ്ധേഹം സ്ക്രീനിൽ നിറഞ്ഞ് നിന്നു.. ഭാര്യ ഹവ്വാബീവിയായി സ്റ്റേറ്റ് അവാർഡ് ജേതാവ് സജിത മടത്തിൽ നല്ല പ്രകടനം കാഴ്ച്ചവെച്ചു. മക്കളായി രെഷ്മി, കബനി, അൻസിബ എന്നിവർ അഭിനയിച്ചു.. ജോയ് മാത്യു, സുനിൽ സുഖദ, അനിൽ മുരളി എന്നിവർ മറ്റ് പ്രമുഖ വേഷങ്ങൾ ചെയ്തു..

ടെക്നിക്കൽ സൈഡിൽ ചിത്രം പൂർണ്ണ സംതൃപ്തി നൽകിയില്ല.. ചില പോരായ്മകൾ നിഴലിച്ച് നിന്നു.. ഹെലിക്യാം ഷോട്ടുകളുടെ എണ്ണം കൂടിയത് രസംകൊല്ലിയായി തോന്നി.. സിനിമ കണ്ട തീയേറ്ററിന്റെ ഗുണമാണോ അതോ പോറായ്മ ആണോ എന്നറിയില്ല, ചില സ്ഥലങ്ങളിൽ ക്യാമറ ക്ലാരിറ്റി കുറഞ്ഞത് പോലെ അനുഭവപ്പെട്ടു.. ബാക്കിയുള്ള ഫെയിമുകളും ഷോട്ടുകളും നന്നായിരുന്നു..

2 ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.. ആദ്യത്തേത് ശരാശരിയിൽ ഒതുങ്ങിയപ്പോൾ അവസാനമുണ്ടായിരുന്ന താരാട്ട് പാട്ട് ഹൃദ്യമായി തോന്നി.. ചെറുപ്പം മുതലേ കേട്ട് വളർന്ന പാട്ടായത് കൊണ്ട് അത് ശരിക്കും ഇഷ്ടപ്പെട്ടു.. സന്ദർഭോചിതമായി മികച്ച കോർത്തിണക്കലാണ് ആ പാട്ട്.. പശ്ചാത്തല സംഗീതം സന്ദർഭത്തിന് അനുസരിച്ച് നന്നായിരുന്നു..

ചിത്രത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട രംഗങ്ങൾ സ്ത്രീധനത്തുകയും കോഴിലേലവും താരതമ്യം ചെയ്തതും അവസാന ഭാഗത്തെ ടituation transformatioനും ആണ്.. ഒരു ഞെട്ടൽ ഉണ്ടാക്കി ആ ഭാഗം.. എന്നാൽ അവസാനം പറഞ്ഞ് നിർത്തിയത് എന്തോ പൂർണ്ണത നൽകാത്തത് പോലെ ചെറുതായി തോന്നി..

സാമ്പത്തിക ലാഭം ലക്ഷ്യം വെക്കുന്നതിന് പുറമെ കലാമൂല്യമുള്ള ഒരു നല്ല സൃഷ്ടി ജനങ്ങൾ അംഗീകരിക്കുമ്പോഴുണ്ടാവുന്ന സന്തോഷം വളരെ വലുതാണ്.. സമൂഹത്തിനോട് തനിക്ക് പറയാനുള്ളത് തന്റെ സൃഷ്ടിയിലൂടെ ജനങ്ങളിലേക്കെത്തിക്കുന്നിടത്താണ് ഒരു സംവിധായകന്റെ വിജയം.. ടെക്നിക്കലി ചിത്രത്തിന് പോരായ്മകൾ ഉണ്ടെങ്കിലും നല്ല ഒരു ചിത്രം തന്നെയാണ് പരീത് പണ്ടാരി.. കുടുംബ പ്രേക്ഷകർക്ക് തീർച്ചയായും ഇഷ്ടപ്പെടുന്ന ഒരു കൊച്ചു ചിത്രം..

LEAVE A REPLY

Please enter your comment!
Please enter your name here