കലിയും കളറും പിന്നെ സമീർ താഹിറും

0

 

Like Us at www.fb.com/fridaymatineein 

 

ഒരു സീനിൽ ഡോമിനന്റ്  ആയി നിൽക്കുന്ന കഥാപാത്രം ആരാണോ, അയാളുടെ കോസ്റ്റുംസിനും ചുറ്റും ഉള്ള ഒബ്ജെക്റ്റിസിനും  (ബാക്ഗ്രൗണ്ട് ആൻഡ് ഫോർഗ്രൗണ്ട് ) ഒരേ നിറമോ അല്ലെങ്കിൽ അൽമോസ്റ് സെയിം ഷെഡ് ഉള്ള നിറങ്ങളോ ആണ് സമീർ താഹിർ കലിയിൽ യൂസ് ചെയ്തേക്കുന്നത്. ഇതിലൂടെ ഒരു കഥാപാത്രത്തിന് കൂടുതൽ ഇമ്പോര്ടൻസ് /ഡോമിനന്സ്  നൽകുന്നു. ചില സീനിൽ  ദുൽഖുർ ആണെങ്കിൽ ചില സീനിൽ  വിനായകൻ. ഇനി അവിടെ ഇവിടെ ആയി സെയിം ഷെഡ് ഉള്ള നിറങ്ങൾ യൂസ്  ചെയ്ത് ഡോമിനന്സ്  കാണിക്കുക മാത്രം അല്ലാതെ മൊത്തം ഫ്രേയിംന് ഒരേ ഷെഡിൽ നിറങ്ങൾ യൂസ് ചെയ്യുകയും, എന്നിട്ട് അതേ ഫ്രേയിമിൽ ഒരു കഥാപാത്രത്തിന് വ്യത്യസ്ഥമായ ഒരു നിറം അസൈൻ ചെയ്ത് നമ്മുടെ കണ്ണുകൾ അങ്ങോട് എത്തിക്കുകയും ചെയ്തിട്ടുണ്ട്. കളർസ്‌ മാത്രം കൊണ്ട് അല്ലാതെ കാമറ മാഗ്നിഫിക്കേഷൻ ഉപയോഗിച്ചും ഒരു സീനിൽ  ഡോമിനന്സ്  ഒരു കഥാപാത്രത്തിന് അസൈൻ ചെയ്തു കൊടുത്തിരിക്കുകയാണ് സമീർ. ആദ്യ പകുതി ഈ പാറ്റേൺ ഫോല്ലോ ചെയ്ത് പോയി.

രണ്ടാം പകുതി മൈൻലി രണ്ട് കളർസ്‌ ആണ്, ബ്ലൂ  & റെഡ് ( അല്ലെങ്കിൽ ഇവ രണ്ടിനോടും ചേർന്ന് നിൽക്കുന്ന കളർസ്‌). രണ്ടാം പകുതി ആണ് ദുൽഖുറും വിനായകനും നേർക്കുന്നേർ എത്തുന്നത്. അതിൽ വിനായകന്റെയും ചെമ്പൻ വിനോദിന്റെയും കോസ്റ്റും ചുവന്ന നിറവും ദുൽഖുറിന്റെ കോസ്റ്റും നീല നിറവും, പരസ്പരം ഏറ്റുമുട്ടുന്ന കഥാപാത്രങ്ങൾക് കള്ളർ സ്‌പെക്ടറമിൽ അൽമോസ്റ് ഓപ്പോസിറ്റ നില്ക്കുന്ന രണ്ട് നിറങ്ങൾ.

 

LEAVE A REPLY

Please enter your comment!
Please enter your name here