ശിവലിംഗ റിവ്യൂ – നിരാശാജനകം

0

P. വാസുവിന്റെ സംവിധാനത്തിൽ ലോറെൻസ് റിതിക സിംഗ് വടിവേലു എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഒരു ഹൊറർ ക്രൈം ത്രില്ലർ ആണ് ശിവലിംഗ.

ട്രെയിനിൽ വെച്ചു ഒരു യുവാവിന്റെ കൊല നടക്കുന്നതോടെയാണ് പടം തുടങ്ങുന്നത്. പിന്നീടങ്ങോട്ട് ഏതൊരു തമിൾ മസാല പടത്തിലെയും പോലെ നായകൻറെ ഇൻട്രോ, തെറിച്ച പോവുന്ന വില്ലന്മാർ, ഒരു മസാല സോങ്, നായികയുടെ ഇൻട്രോ, കണ്ടതും കല്യാണം ഉറപ്പിക്കുന്ന പരിപാടി, നായികയുമായുള്ള 2 മസാല സോങ്ങുകൾ വേറേ  ബ്ലാ ബ്ലാ ബ്ലാ..

CB CID അണ്ടർ കവർ ഏജന്റ് ആയി വർക്ക് ചെയുന്ന ഹീറോ, പക്ഷെ എല്ലാ പടത്തിലെയും പോലെ പ്രേതത്തെ മാത്രം ടിയാന് പേടിയാണ്. ആ കൊലയുടെ പിന്നിലൂടെ ഉള്ള അന്വേഷണവും, ഭാര്യയുടെ മേലെ പ്രേതം കേറുന്നതും ഒക്കെ നല്ല അസ്സൽ ബോർ ആയി തന്നെ എടുത്തിട്ടുണ്ട്. അവസാനം വില്ലനെ കണ്ട്‌ പിടിക്കുന്നു, കൊന്നു കൊലവിളിച് പ്രതികാരം വീട്ടുന്നു.

എടുത്ത് പറയാൻ പോസിറ്റീവ്സ് ഒന്നും തന്നെ ഇല്ല. ഹീറോ വേഷം ചെയ്ത ലോറെൻസ് ഡീസന്റ് പ്രകടനം കാഴ്ചവെച്ചു, വടിവേലുവിന്റെ കോമഡീസും ചെറിയൊരു ആശ്വാസം ആയിരുന്നു, ബാക്ക്ഗ്രൗണ്ട് സ്കോറും നിലവാരം പുലർത്തി. പിന്നെ എടുത്തു പറയേണ്ടത് മറ്റുള്ള തമിൾ സിനിമകിൽ കാണുന്ന പോലെ ആക്ഷൻ രംഗങ്ങൾ ഇതിൽ ഇല്ല. ആദ്യവും അവസാനവുമായി രണ്ട് ആക്ഷൻ രംഗങ്ങൾ മാത്രമേ ഉള്ളൂ. നെഗറ്റീവ്സ് പറയാൻ തുടങ്ങിയാൽ ഈ റിവ്യൂ പോരാതെ വരും. അതുകൊണ്ട് ഇവിടെ നിർത്തുന്നു.

വാൽകഷ്ണം : ഡിവിഡി വന്നാൽ  ഓടിച്ചു ഒരു തവണ കാണേണ്ടവർക് കാണാം. പ്ലീസ് നോട്ട് കാണേണ്ടവർക് മാത്രം.

റേറ്റിംഗ് 1.5/5

LEAVE A REPLY

Please enter your comment!
Please enter your name here