ബിലാലോ ഡേവിഡോ അല്ല ഡെറിക് എബ്രഹാം !

0

ബിലാലോ ഡേവിഡോ അല്ല ഡെറിക് എബ്രഹാം !

മമ്മൂട്ടി ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ആണ് നാളെ തീയറ്ററുകളിൽ എത്തുന്ന ഹനീഫ് അഡീനിയുടെ തിരക്കഥയിൽ ഷാജി പാടൂർ സംവിധാനം ചെയ്ത അബ്രഹാമിന്റെ സന്തതികൾ . ഡെറിക് എബ്രഹാം എന്ന പോലീസ് ഓഫീസർ ആയിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ വേഷമിടുന്നെത് .സ്റ്റൈലിഷ് ട്രെയ്‌ലറും സ്‌റ്റിലുകളും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു .മമ്മൂട്ടിയുടെ മറ്റ് സ്റ്റൈലിഷ് കഥാനപാത്രങ്ങൾ ആയ ബിഗ് ബി ഇലെ ബിലാലിനോടും ദി ഗ്രേറ്റ് ഫാദർ ലെ ഡേവിഡ് നൈനാനോടും ആണ് ഡെറിക് അബ്രഹാമിനെ താരതമ്യം ചെയ്യ പെടുന്നെത് .

എന്നാൽ അബ്രഹാമിന്റെ സന്തതികൾ മമ്മൂട്ടി എന്ന മെഗാസ്റ്റാറിനെയും മഹാനടനെയും ഒരുപോലെ ചൂഷണം ചെയ്യുന്ന ചിത്രം ആണെന്നാണ് അറിയാൻ സാധിക്കുന്നെത്.അതിനാൽ അബ്രഹാമിന്റെ സന്തതികൾ കാണാൻ പോകുമ്പോൾ ഒരു മാസ്സ് പടം അല്ലേൽ ഒരു സ്റ്റൈലിഷ് പടം കാണാൻ പോകുന്നതിനേക്കാൾ ഉപരി മമ്മൂട്ടി എന്ന നടൻറെ അഭിനയപാടവവും മമ്മൂട്ടി എന്ന മെഗാസ്‌റ്റാറിന്റെ സ്ക്രീൻപ്രെസെൻസും ആസ്വദിക്കാൻ പോവുക .ക്ലാസും സ്റ്റൈലും ത്രില്ലും വൈകാരികതയും എല്ലാം ചേർന്ന ഒരു ചിത്രം തന്നെ ആവും അബ്രഹാമിന്റെ സന്തതികൾ . എല്ലാ തരത്തിലുള്ള പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രം ആവും അബ്രാഹിമിന്റെ സന്തതികൾ എന്ന്തന്നെയാണ് പ്രതീക്ഷ .

ആന്‍സണ്‍ പോള്‍ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു. കനിഹ, രഞ്ജി പണിക്കര്‍, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, യോഗ് ജപ്പി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

 

ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആല്‍ബി ഛായാഗ്രഹണവും മഹേഷ് നാരായണന്‍ എഡിറ്റിംഗും ഗോപി സുന്ദര്‍ സംഗീതവും പശ്ചാത്തല സംഗീതവും സന്തോഷ് രാമന്‍ കലാ സംവിധാനവും വീണ സ്യമന്തക് വസ്ത്രാലങ്കാരവും റോണക്‌സ് സേവിയര്‍ ചമയവും നിര്‍വ്വഹിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here